എ.ബി.എച്ച്.എസ്. ഓമല്ലൂർ/അക്ഷരവൃക്ഷം/ പ്രതിരോധിക്കാം,അതിജീവിക്കാം

10:03, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതിരോധിക്കാം,അതിജീവിക്കാം

ലോകത്തെ മുഴുവൻ വിറപ്പിച്ച് മനുഷ്യരാശിയെ ഭീതിയുടെ ആഴത്തിലേക്ക് തള്ളി ഇട്ട് അതിവേഗം പടരുന്ന ഒരു രോഗമാണ് കൊറോണ വൈറസ്. അതിനിബിഡമായ വനഭൂമിയിൽ തീപ്പൊരി വീഴുന്നതു പോലെയാണ്‌ പകർച്ചവ്യാധികൾ. സാഹചരൃമനുസരിച്ച് അത് പടരാം , ചിലപ്പോൾ വീണ ഭാഗത്ത് മാത്രമായി ഒതുങ്ങാം. അതിനാൽ, പടരാൻ നമ്മൾ സാഹചരൃം ഒരുക്കി കൊടുക്കരുത്.

             സാക്ഷരസമൂഹമെന്ന നിലയിൽ നമ്മൾ സർക്കാർ നിർദ്ദേശം വളരെയധികം പാലിക്കേണ്ടതുണ്ട്.സാമൂഹിക അകൽച്ച,വ്യക്തി ശുചിത്വം,പരിസര 
ശുചിത്വം തുടങ്ങിയവ അക്ഷരംപ്രതി അനുസരിക്കുന്നതിലൂടെ ഇത്തരം രോഗങ്ങളെ  ഒരു പരിധിവരെ നമുക്ക് ചെറുത്ത് നിൽക്കാൻ സാധിക്കും. ശുചിത്വത്തോടൊപ്പം രോഗപ്രതിരോധശേഷി അനിവാര്യമായ ഘടകമാണ്.ഏതു രോഗത്തെയും മറികടക്കാൻ പ്രാഥമികപരിഹാരം രോഗപ്രതിരോധശേഷി വർധിപ്പിക്കുകയാണ്.ഉറക്കവും ഭക്ഷണവും ശരിയായ രീതിയിൽ ചിട്ടപ്പെടുത്തണം.ഇവയുടെ അളവിലും സമയത്തിലും ക്യത്യത പാലിക്കണം.വ്യായാമവും നമ്മുടെ ദിനചര്യയിൽ ഉൾപ്പെടുത്തണം.
                    ഇന്ന് പലതരം രോഗങ്ങൾ പടരുന്നു.ഇതിന് പ്രധാന കാരണം അന്തരീക്ഷ മലിനീകരണം ആണ്.ജനങ്ങൾ വീടുകളിൽ കഴിയുന്നതിനാൽ പരിസ്ഥിതി ശുദ്ധമാകുന്നു എന്നാണ് കണക്കുകൾ.മനുഷ്യനുൾപ്പെടെ എല്ലാ ജീവജാലങ്ങളും പ്രക്യതിയെ ആശ്രയിക്കുന്നു.എന്നാൽ മനുഷ്യന്റ നിലനിൽപ്പ് പ്രക്യതിക്ക് ഭാരമാകുന്നു.മനുഷ്യന്റെ അനിയന്ത്രിതമായ പ്രവർത്തനം ഈ ഹരിതഗ്രഹത്തെ മരുഭൂമിയായി മാറ്റും.അവ ഭാവി തലമുറയോട് നമ്മൾ ചെയ്യുന്ന ക്രൂരതയാണ്‌ എന്ന് പറയാറുണ്ട്.എന്നാൽ വരും തലമുറയെ കാത്തുനിൽക്കുന്നില്ല ,കൊറോണ പോലുള്ള വൈറസുകളുടെ രൂപത്തിൽ നമ്മെ ആക്രമിച്ചു കൊണ്ടിരിക്കുന്നു.ഇനിയെകിലും സത്യം നിറഞ്ഞതും ശുചിത്വവും സുന്ദരവുമായ നാളെയെ നമുക്ക് വാർത്തെടുക്കാം.
ബാലാമണി ആർ എച്ഛ്
9 B എ ബി എച്ഛ് എസ്
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം