ജെ.ഡി.ടി.ഇസ്ലാം എച്ച്.എസ്സ്.എസ്സ്./അക്ഷരവൃക്ഷം/പ്രകൃതി നാടിന്റെ വരദാനം

പ്രകൃതി നാടിന്റെ വരദാനം

കേരളനാടെന്തൊരു സുന്ദരം
ദൈവത്തിൻ നാടെന്നപോലെ
 മരങ്ങളും നദികളും കിളികളും വ്യത്യസ്ഥ -
മൃഗങ്ങളുമുള്ളൊരു കുഞ്ഞുനാട്.
    പ്രകൃതിസുന്ദമെന്റെ നാട്
        പ്രകൃതിയെ നശിപ്പിക്കാതെ കൂട്ടുകാരേ
      കാടും ആറും ജീവജാലങ്ങളും
      നമ്മുടെ പ്രാണനെ കാത്തിടുന്നു.
പ്രകൃതിയെന്നൊരു മഹാസാഗരം
പ്രകൃതിയെ വെല്ലാനൊന്നുമില്ലല്ലോ
 പ്രകൃതിയേ ....നിന്നെ ഞാൻ കൈകൂപ്പിവരവേൽക്കാം
പ്രകൃതിയേ ....നിന്നെ ഞാൻ നമിച്ചിടുന്നു.
    പ്രകൃതി ദുരന്തം പാടേ അകറ്റിടാൻ
    പ്രകൃതിയെ രക്ഷിക്കാം വൈകാതെ
     പച്ചപ്പാർന്നൊരു നാടായി മാറ്റാം
      പ്രകൃതി നമ്മുടെ വരദാനം.

പ്രണാംപ്രകാശ്
6 ജെ.ഡി.ടി.ഇസ്ലാം എച്ച്.എസ്സ്.എസ്സ്.
ചേവായൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത

കൊറോണ കാലം

കൊറോണ കാലം



       നാലു ചുവരുകൾക്കിടയിൽ ഇടുങ്ങിയ ബാല്യങ്ങളും
തടവുകാർ പോൽ ജനങ്ങളും.
യാത്രാ മാർഗം മുടങ്ങി, തലയൊന്നുയർത്താൻ പോലുമിടയില്ലാതെ ചെറുകൂരയിൽ കഴിയുന്ന ഇതര ദേശക്കാരും.


വിശപ്പിൽ പൊരിഞ്ഞ, ഭീതിയിൽ എരിഞ്ഞു, ഒറ്റപ്പെടലിൽ കരഞ്ഞു ദിനങ്ങൾ തള്ളി നീക്കവേ.
ഉറ്റവരെ ഒരു നോക്കൂ കാണാനാവാതെ കോവിഡ് കീഴടക്കിയ മനുഷ്യ ശരീരങ്ങളും.
വാവിട്ടു കരയുന്ന കുരുന്നുകൾ, മനം വിങ്ങുന്ന ഉറ്റവർ ഇതെല്ലാമാണിന്നിന് കാഴ്ചകൾ.

ജനതാ കർഫ്യൂ നിശ്ശബ്ദരാക്കിയ മനുഷ്യർ, നടവഴികളിൽപോലും റോന്തു ചുറ്റുന്ന പോലീസുകാർ,
തെരുവിന്റെ മക്കൾക്കന്നം നല്കുന്ന മനുഷ്യസ്നേഹികൾ
ഇവരല്ലാമാണിന്നിന് കാഴ്ചകൾ.

കൊറോണയെ തോല്പിക്കാൻ ജീവൻ പോലും പണയം വെച്ച ആരോഗ്യ പ്രവർത്തകർ,
സ്വയം സൂക്ഷിച്ചും ഏവരെയും രക്ഷിച്ചു ആരോഗ്യ മന്ത്രിയും.
നിറ മിഴികളോടെ എല്ലാം ദൈവത്തിൽ അർപ്പിച്ചു ലോക ജനത മുഴുവൻ പ്രാർത്ഥിക്കവേ.

അപ്പൻ ചത്താലും കാശു കുറഞ്ഞ ശവപെട്ടി വാങ്ങുന്ന മനുഷ്യത്വമില്ലാത്ത ലാഭകൊതിയന്മാർ.
പ്രകാശ ഭരിതമാർന്ന ലോകമിന്ന് ഇരുട്ടിന് പൂരിതമായിരിക്കുന്നു.

എങ്ങും ഭീതിയും ദുഖവും നിഴലിക്കുന്നു.
ശബ്ദ കോലാഹലങ്ങളില്ലാതെ ഒരു വിഷുക്കാലവും.
ആഘോഷങ്ങൾക്കിടയിലും ശുചിത്വവും ജാഗ്രതയും നിഷ്കർഷിച്ചു ആരോഗ്യ മന്ത്രിയും ചങ്കുറപ്പുള്ള മുഖ്യമന്ത്രിയും നമുക്കു ധൈര്യം പകരുന്നു.

ഈ കൊറോണ കാലവും നമ്മളതിജീവിക്കും.
നല്ലൊരു നാളെ നമ്മെ കാത്തിരിക്കുന്നു.
പ്രതീക്ഷ കൈവിടാതെ നമുക്കു പ്രാർത്ഥിച്ചീടാം.

ആലിയ ഫാത്തിമ.
7A ജെ.ഡി.ടി.ഇസ്ലാം എച്ച്.എസ്സ്.എസ്സ്.
ചേവായൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത