ഗവ എൽ പി എസ് മേവട/അക്ഷരവൃക്ഷം/കൊറോണയുടെ കഥ
കൊറോണയുടെ കഥ
ലോകത്തിലെ ഏറ്റവും വലിയ മതിൽ സ്ഥിതി ചെയുന്ന രാജ്യം,ചൈന. അവിടെയാണ് ലോകത്തെ മുഴുവൻ മുൾമുനയിൽ നിർത്തിയ കൊറോണയുടെ ജനനം. അവിടെ നിന്ന് അവൻ പടർന്നു പന്തലിച്ചു. അങ്ങനെ അവൻ ലോകം ചുറ്റി മനുഷ്യരെ ഓരോന്നായി കൊന്നു. അവസാനം നമ്മുടെ കൊച്ചു കേരളത്തിൽ എത്തി. Covid-19 എന്നും അറിയപ്പെടുന്നു. അന്യ നാട്ടിൽ നിന്നും വന്ന കേരളീയർക്ക് ഒപ്പം കൊറോണയും കേരളത്തിൽ എത്തി. അവരുടെ ഒപ്പം നാട് കാണാൻ കൊറോണയും പോയി. അങ്ങനെ അവരുടെ കൂടെ മാറി മാറി നടന്നു. കേരളത്തിൽ അവൻ സഞ്ചരിച്ചു. ഇതു കൂടുതൽ ആയപ്പോൾ അതീവ ജാഗ്രത പാലിക്കണം എന്നു നിർദേശം നൽകി. അതിനാൽ ലോക്ക് ഡൌൺ പ്രഖ്യാപിച്ചു. ഈ വൈറസ് നെ ഓടിക്കാൻ നമ്മൾ പ്രധാനമായും ചെയ്യേണ്ടത് തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ടവൽ ഉപയോഗിച്ച് മൂക്കും വായും അടക്കണം. അല്ലെങ്കിൽ മാസ്ക് ധരിക്കുക. കൂടാതെ കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് വൃത്തി ആക്കുക. കൂടാതെ വീടും പരിസരവും വൃത്തിയാക്കി വെക്കുക. ഇപ്പോഴും അവൻ നമ്മുടെ സംസ്ഥാനം വിട്ട് പോയിട്ടില്ല. എങ്കിലും നമുക്കറിയാം നമ്മൾ അവനെ ഓടിക്കുക തന്നെ ചെയ്യും.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊഴുവനാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊഴുവനാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ