Schoolwiki സംരംഭത്തിൽ നിന്ന്
*കോവിഡ് 19 എന്ന ഭീകരൻ*
സംഹാര ശേഷിയുള്ള രോഗവ്യാപനം തടയാൻ നേരിടാൻ ലോകം വീട്ടിലേക്ക് ഒതുങ്ങിയിരിക്കുകയാണ്. ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട് കൊറോണ എന്ന മഹാമാരി ലോകരാഷ്ട്രങ്ങൾ എല്ലാം ഭയപ്പെടുത്തി കൊണ്ടിരിക്കുന്നു. അപ്പോഴും നമ്മുടെ കൊച്ചു കേരളത്തിൽ ഇപ്പോൾ കോവിഡ് 19 പ്രതിരോധിക്കാനുള്ള നടപടികൾ കാര്യ ക്ഷമമായി നടക്കുന്നു എന്നുള്ള കാര്യംഎടുത്തു പറയേണ്ടത് ആണ് മെച്ചപ്പെട്ട സംവിധാനങ്ങളുടെ രാജ്യങ്ങൾ എന്ന് വിളിക്കപ്പെടുന്ന ഇടങ്ങളിൽ ജീവനെ തല്ലിക്കെടുത്തി മരണസംഖ്യ ഉയരുന്നു എന്ന എന്ന വാക്ക് കേൾക്കുമ്പോഴാണ് ഈ അസുഖത്തിന്റെ വ്യാപ്തി നാം തിരിച്ചറിയേണ്ടത്. 2019 ഡിസംബർ 31ന് ചൈനയിൽ രോഗം സ്ഥിരീകരിച്ചു ശേഷം 2020 ജനുവരി 11ന് ചൈനയിൽ ആദ്യ മരണം ഔദ്യോഗികമായി പ്രഖ്യാപിച്ചു. എന്നാൽ മരണസംഖ്യ ചൈന പുറംലോകതെ അറിയിക്കാത്തതു ആണെന്നു മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുകയുണ്ടായി. കോവിഡ് 19സ്ഥിദ്ധീകരിച്ചു 25 ദിവസത്തിനുള്ളിൽ ലോകത്തെ രോഗികൾ പതിനായിരങ്ങൾ ആയി എന്നത് രോഗവ്യാപനത്തിന്റെ ഭീകരത കുറച്ചുകൂടി കാണിക്കുന്നു. കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 10,000 ലധികം ഉണ്ടാകുന്നതെന്ന് വേഗത്തിലോടിയ ലോകം പതിയെ നിശ്ചലമാകുന്ന കാഴ്ചയാണ് പിന്നീട്നാം കണ്ടത്. വാണിജ്യ മേഖല മൊത്തം താറുമാറായി. സാധാരണക്കാരുടെ ജീവിതം കഷ്ടപ്പാടിൽ ആയി. ലോകത്ത് സാമ്പത്തിക മേഖലയ്ക്ക് കനത്ത തിരിച്ചടിയാണ് നടന്നിരിക്കുന്നത്. ഏറ്റവും വലിയ പ്രശ്നം ഉണ്ടായത് അന്നന്നത്തെ ചിലവിനായി തൊഴിൽ എടുക്കുന്ന സാധാരണ ക്കാരന്റെ ജീവിതത്തിൽ ആണ്. ആരോഗ്യമേഖലയിൽഉള്ളവരും നിയമപാലകരും മാധ്യമപ്രവർത്തകരും ഉൾപ്പെടെ ആവശ്യമുള്ളവർ മാത്രം പ്രവർത്തിച്ചു കൊണ്ടുള്ള വിജനമായ അവസ്ഥ രണ്ടാം ലോകമഹായുദ്ധത്തെ ഓർമപ്പെടുത്തുന്നുണ്ട്. ഒളിമ്പിക്സ് മാറ്റിവെച്ചു ലോകത്തെ പ്രധാന കായിക താരങ്ങൾ എല്ലാം മാറ്റി വച്ചു. 21 ദിവസത്തെ lock down ന് ശേഷം രോഗം നിയന്ത്രണവിധേയമാക്കാം എന്ന കണക്കുകൂട്ടലിലാണ് നമ്മുടെ രാജ്യവും കേരളവും. ചൈന രോഗബാധിതരുടെകാര്യം റിപ്പോർട്ട് ചെയ്യപ്പെട്ടത് മുതൽ കേരളം വലിയ ഒരുക്കങ്ങളാണ് നടത്തിക്കൊണ്ടിരുന്നത്. മുഖ്യമന്ത്രിയും ആരോഗ്യംമന്ത്രിയും ദിവസേന മാധ്യമങ്ങളിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്ത് വിവരങ്ങൾ കൃത്യമായി അറിയിക്കുന്നു. ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ കോവിഡ് 19 ബാധിതരെ രോഗവിമുക്തർ ആക്കിയ ആരോഗ്യപ്രവർത്തകരുടെ നിസ്വാർത്ഥ സേവനം നമ്മുടെ ആരോഗ്യ മേഖലയ്ക്കു തിളക്കം നൽകുന്നു. ചികിത്സയും പ്രതിരോധ പ്രവർത്തനങ്ങളും നമ്മുടെ ആരോഗ്യ പ്രവർത്തകരുടെ കൈകളിൽ ഭദ്രമാണ്. മികച്ച പൊതു ആരോഗ്യ സംവിധാനം, കഴിവുറ്റ പ്രവർത്തകർ, ഏകോപനത്തിന് പഴുതടച്ച പ്രവർത്തനം എന്നിവയാണ് ആരോഗ്യമേഖലയുടെ വലിയ നേട്ടം. അമേരിക്കയെ സ്പെയിനിനും ഉൾപ്പെടെ അത്യാധുനിക ആരോഗ്യമേഖല സംവിധാനം പൊതു ആരോഗ്യ സംവിധാനത്തിലെ ആവശ്യകതയും മികച്ച ഏകോപനവും എത്രമാത്രം പ്രാധാന്യം അർഹിക്കുന്നു എന്ന് കേരളം ലോകത്തിന് കാണിച്ചുകൊടുതിരിക്കുകയാണ്. നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും വീട്ടിലിരുന്നു കൊണ്ട് നമുക്ക് ഈ മഹാമാരിയെ ചെറുത്തു തോൽപ്പിക്കാം. Stay home... stay safe...
|