പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്/എന്റെ ഗ്രാമം
എടരിക്കോട് എന്റെ നാട് മലപ്പുറം ജില്ലയിലെ എടരിക്കോട് ഗ്രാമമാണ്. ആയുര്‍വേദത്തിന്റെ ഈറ്റില്ലമായ കോട്ടക്കലിനടുത്താണ് ഈ പ്രദേശം. ഗ്രാമത്തിന്റെ മുഖഛായ ഇന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്ന് പറയാം. ഗള്‍ഫിന്റെ സ്വാധീനം അത്രകണ്ട് ഇവിടെയുണ്ട്. മോടിയുള്ള വീടുകളും കാറുകളും എവിടേയും കാണാം. എന്നാല്‍ ദാരിദ്ര്യം നിഴലിക്കുന്ന മുഖങ്ങള്‍ എന്നെ അലോസരപ്പെടുത്താറുണ്ട്. ആരും ഗൗനിക്കാതെ പോവുന്ന അവരെ കൈപിടിച്ചുയര്‍ത്താന്‍ എനിക്കാവുന്നില്ലല്ലോ എന്ന ചിന്ത മാത്രം ബാക്കി. കോല്‍ക്കളിയാണ് സാംസ്കാരികമായി എടരിക്കോടിന്റെ മുഖമുദ്ര. പി.കെ.എം.എം.സ്കൂള്‍ അതിന് കാരണവും. ഇന്നും എന്റെ സ്കൂള്‍ ആ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നു എന്നത് എനിക്ക് അഭിമാനിക്കാവുന്നതാണ്. കോട്ടക്കലിന്റെ ആയുര്‍വേദത്തിന്റെ കാറ്റും മണവും ഇവിടേയും അന്തരീക്ഷത്തെ സുഗന്തപൂരിതമാക്കുന്നുണ്ട്. ഗവ.ആയുര്‍വേദ കോളേജും കേരളത്തിലെ ഏക ആയുര്‍വേദ മെന്റല്‍ ഹോസ് പിറ്റലും ഈ ഗ്രാമത്തിലാണ്. വിദ്യാഭ്യാസപരമായി പിന്നോക്കം നില്ക്കുന്ന ഇവിടെ എന്റെ വിദ്യാലയം കൂടാതെ പുതുപ്പറമ്പ് സ്കൂളും ഗവ. പോളിടെക് നിക്കും പിന്നോക്കം പരിഹരിക്കാനായി കിണഞ്ഞു ശ്രമിക്കുന്നു.