പാട്യം വെസ്റ്റ് യു പി എസ്/അക്ഷരവൃക്ഷം/ കോവി ഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
08:48, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14668 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നാം ഒന്നാണ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നാം ഒന്നാണ്

ഒരു വിഷുക്കാലം കൂടി കടന്ന് പോകുമ്പോൾ ഓർമയിൽ സൂക്ഷിച്ചു വെക്കാൻ ഈ വിഷുമുന്നിൽ നിൽക്കുകയാണ്. വീടുകളിൽ കണിഇല്ലാതെ, കോടിവസ്ത്രത്തിന്റെ മണം, ഇല്ലാതെ കൈ നീട്ടം ഇല്ലാതെ ഒരു വിഷുകാലം. ലോകം മുഴുവനുമുള്ള ജനങ്ങൾ പാറ്റയെ പോലെ മരിച്ചു വീഴുമ്പോൾ എന്ത് വിഷു, എന്ത് ആഘോഷം. ജനങ്ങളുടെ ജീവന് വേണ്ടി രാപകൽ രാജ്യത്തെ സേവിക്കുന്നപട്ടാളക്കാർ മാത്രം ആയിരുന്നു എന്റെ മനസ്സിൽ ഉണ്ടായിരുന്നത്. എന്നാൽ covid19എന്ന വൈറസ് നമ്മുടെ നാട്ടിൽ വന്നപ്പോൾ എല്ലാവരും ജീവൻ രക്ഷിക്കാനുള്ള തീവ്രശ്രെമത്തിൽ ആണ്. ഡോക്ടർ മാരും പോലീസ്. പിന്നെ വളണ്ടിയർ മാർ അവരൊക്കെ സ്വന്തം ജീവൻ മറന്നു നമ്മുടെ രാജ്യത്തെ രക്ഷിക്കാൻ പരിശ്രമംനടത്തുകയും ചെയ്യുമ്പോൾ, നമ്മൾ മറക്കുകയാണ് കർഷകരെ കർഷകൻ ഉണ്ടാക്കിയിരുന്നവിഭവങ്ങൾ നമുക്ക് യതെഷ്ടം കിട്ടിയിരുന്നെങ്കിൽ ഇനി നാം ഓരോരുത്തരും കർഷകനാവേണം എന്ന് ഓർക്കാൻ ഈ സമയം കഴിഞ്ഞു.

ഈ വിപത്തിൽ നിന്നും രക്ഷനേടാൻ നമുക്ക് പ്രധാനമന്ത്രിയുടെയും, മുഖ്യമന്ത്രിയുടെയും വാക്കുകൾ അനുസരിക്കേണ്ടതുണ്ട്. വരും ദിവസങ്ങൾ സാമൂഹിക അകലം പാലിച്ചു, ശരീരം വൃത്തിയാക്കിയും നല്ലൊരു പുലരികൾഉണ്ടാവട്ടെ.

നമ്മൾ രണ്ടല്ല നാം ഒന്നാണ് എന്നുകൂടി ഓർക്കുക.

നികേത് വി
6 പാട്യം വെസ്റ്റ് യു പി
കൂത്തുപറമ്പ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം