ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ലക്ഷവും കോടിയും ലക്ഷ്യമാക്കുന്ന നാം. ചതിയും വഞ്ചനയും ശീലമാക്കുന്ന നാം. ലളിതമായൊരു കാര്യമോർക്കുക നാം. വെട്ടുവാൻ മരമിനിമൊട്ടു മില്ല നട്ടിട്ടുവെട്ടാം എന്നാലൊരു തൈ നട്ടതുമില്ലല്ലോ.... ഇലകളില്ലെങ്കിലോ ശ്വാസമില്ല ജലമതില്ലെങ്കിലോ ജീവനില്ല ഇവ രണ്ടുമില്ലെങ്കിലോ ജന്മമില്ല ശ്വാസം നിലയ്ക്കാതിരുന്നീടണോ? ആശ്വാസമാകുന്ന- തണലേൽക്കണോ? മാറാവ്യാദികൾ വന്നു- ചേരാതിരിക്കണോ? പാവമീ പ്രകൃതിയെ ചൂഷണം ചെയ്യണോ? കരയുന്ന പ്രകൃതിതൻ കണ്ണുനീർ തുടയ്ക്കാൻ ഒരുങ്ങാത്ത മർത്ത്യ നീ. ജീവൻ തുടിപ്പുളള പ്രകൃതിതൻ നൊമ്പരം അനുഭവിക്കും നീ ഒരുനാൾ!!! അനുഭവിക്കും നീ ഒരുനാൾ!!!!
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത