ജി. എച്ച്. എസ്സ്.എസ്സ്. പന്നൂർ/അക്ഷരവൃക്ഷം/അകലാതെയകലാം

Schoolwiki സംരംഭത്തിൽ നിന്ന്
05:51, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47096 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അകലാതെയകലാം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അകലാതെയകലാം

ഒരുമ തൻ പെരുമകൾ കേട്ടു വളർന്ന നാം
അകലണമെന്നാജ്ഞ കേട്ടു നടുങ്ങേണ്ട.
അകലത്തു നിൽക്കിലുണ്ടേറെ ഗുണമീ-
സമൂഹത്തിനെങ്കിൽ അതത്രേ ഗുണകരം
ഒട്ടു ദിനം നമ്മൾ വിട്ടുനിന്നീടുകിൽ
വിട്ടകന്നീടും കെറോണ തൻ വൈറസും
കെട്ടിപ്പിടിച്ചിടാം നാടിൻ നിയമങ്ങൾ
ആട്ടിയകറ്റാം ദൂരെയീ മഹാമാരിയെ
സമ്പർക്കമില്ലാതെ മാനവൻ നിൽക്കിലും
മാനസമൊപ്പമുണ്ടന്നതറിയണം
നമ്മെ നാമാക്കിയ നാടിന് വേണ്ടി
യകൽച്ച കൊണ്ടിന്ന് വിജയം വരിച്ചിടാൻ
 

ലിയാ ഷാഫി
8 D ജി എച് എസ് എസ് പന്നൂർ
കൊടുവള്ളി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത