Login (English) Help
പൂവേ ചെമ്പരത്തിപ്പൂവ് ഗന്ധമില്ലെന്നാലും നിൻ പോൽ പൂത്തു മന്ദഹസിച്ചുനിൽപ്പതാരുണ്ട് മുറ്റത്തും വെളിപ്പടർപ്പിലും മാനിക്കാതെ ഋതുഭേദങ്ങളെ മാനിക്കാതെ വിരിഞ്ഞു നിന്നില്ല നീ.... കൊടും വേനലിൽ വാടി വീഴാതെ വിറയേറും മഞ്ഞിൽ മരവിച്ചു മയങ്ങാതെ . മഞ്ഞുകണത്തെ മുടിത്തുമ്പിലേന്തി പുലരിയെ നീയുറ്റുനോക്കി എന്നിട്ടുമേ വിളിച്ചിടുന്നു ഭ്രാന്തിയെന്നു നിന്നെ അത്രമേൽ ഏതു പുഷ്പത്തെ സ്നേഹിച്ചിടുന്നു നീ ഭ്രാന്തമായി നിത്യമേ കിനാക്കണ്ടു നില്കുന്നു നീ വഴിയിൽ ചെമ്പരത്തിപ്പൂവേ വരവേൽക്കാൻ എത്തുന്നു എന്നും പുലരിയെ ചുമന്നിതളുമായി സൂര്യൻ മയങ്ങി വീഴുമേ നീ മയങ്ങുന്നുള്ളു ! കാറ്റിനോടുതൻ കൗതുകമരുളി .. ചന്ദ്രികയോട് നിലവിൽ ദുഖമാം നൊമ്പരപ്പാട്ടു പാടി ചെമ്പരത്തിപ്പൂവേ ... കോമളമാം നിൻമേനി ഒന്നെടുത്തുകൂടാൻ കാണ്മാനില്ലലോ കന്യകമാരെ , എന്നിട്ടുമേ വിഷാദമാം കടും നിണത്തിൽ സ്നാണിച്ചു വിരിയുന്നുവെന്നും നീ !!!