എസ്. കെ. എച്ച്. എസ്. എസ്. ആനന്ദപുരം/അക്ഷരവൃക്ഷം/ചെമ്പരത്തിപ്പൂവ്

Schoolwiki സംരംഭത്തിൽ നിന്ന്
ചെമ്പരത്തിപ്പൂവ്

പൂവേ ചെമ്പരത്തിപ്പൂവ് ഗന്ധമില്ലെന്നാലും നിൻ പോൽ
പൂത്തു മന്ദഹസിച്ചുനിൽപ്പതാരുണ്ട്
മുറ്റത്തും വെളിപ്പടർപ്പിലും മാനിക്കാതെ
ഋതുഭേദങ്ങളെ മാനിക്കാതെ വിരിഞ്ഞു നിന്നില്ല നീ....
കൊടും വേനലിൽ വാടി വീഴാതെ
വിറയേറും മഞ്ഞിൽ മരവിച്ചു മയങ്ങാതെ .
മഞ്ഞുകണത്തെ മുടിത്തുമ്പിലേന്തി
പുലരിയെ നീയുറ്റുനോക്കി
എന്നിട്ടുമേ വിളിച്ചിടുന്നു ഭ്രാന്തിയെന്നു നിന്നെ
അത്രമേൽ ഏതു പുഷ്പത്തെ സ്നേഹിച്ചിടുന്നു നീ ഭ്രാന്തമായി
നിത്യമേ കിനാക്കണ്ടു നില്കുന്നു നീ വഴിയിൽ
ചെമ്പരത്തിപ്പൂവേ വരവേൽക്കാൻ എത്തുന്നു എന്നും
പുലരിയെ ചുമന്നിതളുമായി സൂര്യൻ മയങ്ങി വീഴുമേ നീ
മയങ്ങുന്നുള്ളു ! കാറ്റിനോടുതൻ കൗതുകമരുളി ..
ചന്ദ്രികയോട് നിലവിൽ ദുഖമാം നൊമ്പരപ്പാട്ടു പാടി
ചെമ്പരത്തിപ്പൂവേ ...
കോമളമാം നിൻമേനി ഒന്നെടുത്തുകൂടാൻ കാണ്മാനില്ലലോ
കന്യകമാരെ , എന്നിട്ടുമേ വിഷാദമാം
കടും നിണത്തിൽ സ്നാണിച്ചു വിരിയുന്നുവെന്നും നീ !!!

തീർത്ഥാ സിജോയ്
7 F ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്കൂൾ ആനന്ദപുരം
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 15/ 03/ 2022 >> രചനാവിഭാഗം - കവിത