ജി.യു.പി.എസ് ക്ലാരി/അക്ഷരവൃക്ഷം/ജാഗ്രതയോടെ ഒരവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രതയോടെ ഒരു അവധികാലം

അതിരാവിലെ തന്നെ ഉമ്മറത്തിൽ നിന്നും ആരോ വിളിക്കുന്നു, ചെന്നു നോക്കിയപ്പോൾ ബാലൻ രാജുവിനെ കളിക്കാൻ വിളിച്ചതാണ്. അതെ, രാജുവിനെ കളിക്കാൻ കൂട്ടാൻ വന്നതാ ഞാൻ. മുഖ്യമന്ത്രി വാർത്തയിൽ പറയുന്നത് ഞാൻ കേട്ടു, സ്കൂൾ അവധി പ്രഖ്യാപിച്ചു എന്ന്. വാനമുക്ക് കളിക്കാം.രാജു ഉമ്മറത്തേക്കിറങ്ങിവന്നു. നീ വാർത്ത മുഴുവൻ കേട്ടില്ലേ? കൊറോണ വൈറസിനെ കുറിച്ച നീ എന്തേലും അറിഞ്ഞോ, സ്കൂളും മറ്റു സ്ഥാപനങ്ങളും പെട്ടെന്നു അടക്കുവാനുണ്ടായ കാര്യങ്ങൾ നീ അറിഞ്ഞുകാണില്ല അല്ലെ... ഞാൻ വാർത്തയൊന്നും കൂടുതൽ കേട്ടില്ല. സ്കൂൾ അവധി കേട്ടപ്പോൾ സന്തോഷത്തിൽ കളിക്കാൻ വന്നതാ, നീ പറയ് എന്താണ് കൊറോണ ബാലൻ രാജുവിനോട് ചോദിച്ചു.

കൊറോണ എന്നാൽ ഒരു തരം വൈറസ് ആണ്, ഈ വൈറസിന് ലോകാരോഗ്യസംഘടന നൽകിയ പേരാണ് Covid 19. ഇത് ആദ്യം റിപ്പോർട്ട് ചെയ്തത് ചൈനയിലാണ്. രാജു എനിക് ഇതിനെ കുറിച്ചൊന്നും അറിയില്ലായിരുന്നു, ഇപ്പോഴെങ്കിലും അറിയണം. നീ ബാക്കി കൂടെ പറയു... Covid 19 കേരളത്തിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്, അതിനാൽ നാം നന്നായി പ്രതിരോധിച്ചാലേ അതി ജീവിക്കാനാവു, ഇതിന്റെ രോഗലക്ഷണം പനി, ചുമ, ശ്വാസതടസ്സം, തൊണ്ടവേദന എന്നിവയാണ്. പ്രതിരോധശേഷി കുറവാണെങ്കിൽ രോഗ മുക്തി നേടാൻ പ്രയാസമാണ്, ഇതിനെതിരെ ഒരു വാക്‌സിനും കാര്യമായ രീതിയിൽ കണ്ടെത്തിയിട്ടില്ല. Covid 19 വരുന്നത് തടയാൻ നാം അനാവശ്യമായി വീടിനു വെളിയിൽ പോകാതിരിക്കുക. അത്യാവശ്യത്തിന് വേണ്ടി മാത്രം പുറത്തു പോകുക. അപ്പോൾ മാസ്ക് ധരിക്കുക. തുമ്മുമ്പോഴും ചുമക്കുമ്പോഴും മുഖം തൂവാല കൊണ്ട് മറക്കുക. കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച് കഴുകുക. അല്ലെങ്കിൽ ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുക.

രാജു നമുക്ക് ഈ അവധികാലം വീട്ടിനുള്ളിൽ സുരക്ഷിതമായി ഇരിക്കാം. കളിക്കാം, പുസ്തകം വായിക്കാം, പടം വരക്കാം, കഥ കേൾക്കാം, പറയാം, വാർത്ത കാണാം, മുന്കരുതലെടുക്കാം, അച്ഛനെയും അമ്മയെയും സഹായിക്കാം, അവർക്കൊപ്പം കളിക്കാം. ഈ വൈറസിന്റെ ഗൗരവത്തെ കുറിച് എനിക്ക് മനസ്സിലായി, നമുക്കിനി പിന്നെ കാണാം, ബാലൻ തന്റെ വീട്ടിലേക് ഓടി.


ഹൈനാസ്‌ ബിൻ ഹമീദ്
5 B ജി.യു.പി.സ്‌കൂൾ ക്ലാരി
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ