ഫലകം:എറണാകുളം
എറണാകുളം ജില്ല - കേരളത്തിലെ പതിനാല് ജില്ലകളിലൊന്ന്. മദ്ധ്യകേരളത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ജില്ല കേരളത്തിന്റെ വാണിജ്യ തലസ്ഥാനം എന്നറിയപ്പെടുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ നഗരവും വ്യാവസായികമേഖലയുമായ കൊച്ചി, ചരിത്രപരമായി പ്രാധാന്യമുള്ള മട്ടാഞ്ചേരി, തൃപ്പൂണിത്തുറ എന്നീ പ്രദേശങ്ങളുടെ സാന്നിദ്ധ്യം ഈ ജില്ലയെ പ്രാധാന്യമേറിയതാക്കുന്നു.
നിരുക്തം
ഋഷിനാഗക്കുളം ലോപിച്ച് എറണാകുളമായി.
ചരിത്രം
കേരളം സംസ്ഥാനമായി നിലവില്‍വന്നശേഷം പഴയ നാട്ടുരാജ്യങ്ങളായ തിരുവിതാംകൂര്‍, കൊച്ചി എന്നിവയിലെ പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്ത് 1958 ഏപ്രില്‍ ഒന്നിനാണ് എറണാകുളം ജില്ല രൂപീകൃതമായത്. കൊച്ചി രാജ്യത്തുനിന്നുള്ള പ്രദേശങ്ങളാണ് പ്രധാനമായും ജില്ലയ്ക്കു കീഴില്‍ വന്നത്. ഇടുക്കി ജില്ല രൂപീകൃതമാകും മുന്‍പ് തൊടുപുഴ താലൂക്കും എറണാകുളം ജില്ലാപരിധിയിലായിരുന്നു.
പൂര്‍വ്വ ചരിത്രം
കടലിനോടു ചേര്‍ന്നു കിടക്കുന്നതിനാല്‍ പുരാതന കാലം മുതല്ക്കേ എറണാകുളം ജില്ലയിലെ മിക്ക പ്രദേശങ്ങളും വാണിജ്യപരമായി പ്രശസ്തിയാര്ജ്ജിച്ചിരുന്നു. കൊച്ചി തുറമുഖംവഴി അറബികളും, ചൈനക്കാരും, ഡച്ചുകാരും, പോര്‍ച്ചുഗീസുകാരും ഈ പ്രദേശങ്ങളുമായി വാണിജ്യ ബന്ധം സ്ഥാപിച്ചിരുന്നു. കൊച്ചി നഗരത്തില്‍ സ്ഥിതി ചെയ്യുന്ന ജൂതപ്പള്ളി (യൂദ സിനഗോഗ)്, ഡച്ച് കൊട്ടാരം എന്നിവ എറണാകുളത്തിന്റെ ഗതകാല പ്രൌഢിക്ക് ദൃഷ്ടാന്തങ്ങളാണ്.
ഭൂമിശാസ്ത്രം
പടിഞ്ഞാറ് അറബിക്കടല്‍, വടക്ക് തൃശൂര്‍ ജില്ല, കിഴക്ക് ഇടുക്കി ജില്ല, തെക്ക് കോട്ടയം, ആലപ്പുഴ ജില്ലകള്‍ എന്നിവയാണ് എറണാകുളത്തിന്റെ അതിര്‍ത്തികള്‍. ജില്ലയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ തീരഭൂമിയും കിഴക്ക് മലമ്പ്രദേശവുമാണ്. കേരളത്തിലെ രണ്ടാമത്തെ വലിയ നദിയായ പെരിയാര്‍ ജില്ലയുടെ വടക്കു ഭാഗത്തെ ഒട്ടുമിക്ക പ്രദേശങ്ങളെയും സ്പര്‍ശിക്കുന്നു. മുവാറ്റുപുഴയാറും ജില്ലയിലൂടെ കടന്നുപോകുന്നു. മനുഷ്യ നിര്‍മ്മിതവും അല്ലാത്തതുമായ നിരവധി ചെറുദ്വീപുകള്‍ ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയിലുണ്ട്. വര്‍ഷത്തില്‍ നൂറ്റിമുപ്പതിലേറെ ദിവസവും മഴ ലഭിക്കുന്ന ഇവിടെ ശൈത്യകാലമൊഴികെ മിക്കപ്പോഴും സാമാന്യം നല്ലചൂടനുഭവപ്പെടുന്നു.
പ്രമുഖ വ്യവസായസ്ഥാപനങ്ങള്‍
എഫ്.എ.സി.ടിതിരുവിതാംകൂര്‍ ദിവാനായിരുന്ന സി.പി.രാമസ്വാമി അയ്യരുടെ നിര്‍ദേശാനുസരണം സ്വകാര്യ സംരംഭമായി പ്രവര്‍ത്തനം ആരംഭിച്ചു. ആദ്യം സംസ്ഥാനപൊതുമേഖലയിലും പിന്നീട് കേന്ദ്രപൊതുമേഖലയിലും ചേര്‍ക്കപ്പെട്ടു. ഇന്ത്യന്‍ രാസവളരംഗത്തെ പ്രമുഖ സ്ഥാപനം.
ഭരണം
പറവൂര്‍, ആലുവ, കൊച്ചി, കണയന്നൂര്‍, മൂവാറ്റുപുഴ, കുന്നത്തുനാട്, കോതമംഗലം എന്നിങ്ങനെ ഏഴു താലൂക്കുകളായി ജില്ലയെ വിഭജിച്ചിരിക്കുന്നു. കൊച്ചി നഗരത്തോടു ചേര്‍ന്നുള്ള കാക്കനാടാണ് ജില്ലയുടെ ഭരണ സിരാകേന്ദ്രം. ജില്ലാ കളക്റ്ററേറ്റ്, ജില്ലാ പഞ്ചായത്ത് കാര്യാലയം എന്നിവയെല്ലാം ഇവിടെ കേന്ദ്രീകരിച്ചിരിക്കുന്നു.
മുനിസിപ്പാലിറ്റികള്‍
തൃപ്പൂണിത്തുറ, മൂവാറ്റുപുഴ, കോതമംഗലം,പെരുമ്പാവൂര്‍,ആലുവ, കളമശേരി,വടക്കന്‍ പറവൂര്‍, അങ്കമാലി എന്നിവയാണ് എറണാകുളം ജില്ലയിലെ മുനിസിപ്പാലിറ്റികള്‍.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍
- കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാല
- ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല
- മഹാരാജാസ് കോളജ്,എറണാകുളം
- സെന്റ് ആല്‍ബര്‍ട്സ് കോളേജ്, എറണാകുളം
- സെന്റ് തെരാസാസ് കോളേജ്, എറണാകുളം
- നിര്‍മ്മല കോളേജ്, മൂവാറ്റുപുഴ
- മാര്‍ അത്തനേഷ്യസ് കോളേജ്, കോതമംഗലം
- മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിങ് കോളേജ്, കോതമംഗലം
- യൂണിയന് ക്രിസ്ത്യന്‍ കോളേജ്, ആലുവ
- മോഡല്‍ എഞ്ചിനീയറിങ് കോളേജ്, തൃക്കാക്കര
- അല്‍ അമീന് കോളേജ്,ആലുവ
- ശ്രീ നാരായണ മംഗലം കോളേജ്,മാല്യങ്കര
- ഡോ.പടിയാര്‍ മെമ്മൊറിയല്‍ ഹോമിയോ കോളേജ്,ചോറ്റാനിക്കര
തീര്‍ത്ഥാടനസ്ഥലങ്ങള്‍/ആരാധനാലയങ്ങള്‍
- മലയാറ്റൂര്‍ പള്ളി
- ആലുവ ശിവരാത്രി
- തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്രം(അത്തച്ചമയം)
- ജൂതപ്പള്ളി, മട്ടാഞ്ചേരി
- സെന്റ് മേരീസ് ബസ്സലിക്ക, എറണാകുളം
- ശ്രീശങ്കര സ്മാരകം, കാലടി
- ദക്ഷിണ മൂകാംബിക ക്ഷേത്രം, പറവൂര്‍
- ഗൗരീശ്വര ക്ഷേത്രം, ചെറായി
- ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം ചേലാമറ്റം പെരുമ്പാവൂർ
- കടമറ്റം പള്ളി,
കൂടുതല്‍ വിവരങ്ങള്‍ക്ക്
അവലംബം
ഫലകം:എറണാകുളം ജില്ല ഫലകം:Kerala Dist
de:Ernakulam (Distrikt) en:Ernakulam district hi:एर्ण्णाकुल़म जिला it:Distretto di Ernakulam mr:एर्नाकुलम जिल्हा nl:Ernakulam (district) no:Ernakulam (distrikt) sv:Ernakulam (distrikt)