സി എം എസ് എച്ച് എസ് തലവടി/അക്ഷരവൃക്ഷം/Go Corona Go

01:18, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cmshsthalavadi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
GO CORONA  GO

  2018 യിൽ  ഓഗസ്റ് മാസം ഉണ്ടായ മഹപ്രളയം  കേരളത്തെ മുഴുവൻ വിറപ്പിച്ച ഒരു സംഭവമായിരുന്നു. ഇപ്പോഴും കേരളത്തിലെ അന്നു ഉണ്ടായ പ്രളയം ജനങ്ങളുടെ മനസ്സിൽ ഒരു പേടിസ്വപ്നമായി നിലനിൽക്കുന്നു. എങ്കിലും മനുഷ്യരിൽ ജാതി മത വ്യത്യാസം ഇല്ലാതെ എല്ലാവരും ഒന്നാണ് എന്ന സന്ദേശം ഉയർന്നു വന്നു. കേരള ജനത പ്രളയവും അതിജീവിച്ചു മുന്നേറി.                  എന്നാൽ, 2019യിൽ ഉണ്ടായ കൊറോണ കോവിഡ് 19 എന്നാ വൈറസ് കേരളത്തെ മാത്രമല്ല, ലോകത്തെ തന്നെ മാറ്റി മറിച്ചു. ലോകം മുഴുവൻ വൈറസുകളുടെ  മുന്നിൽ തലതാഴ്ത്തി. ചൈനയിൽ വുഹാനിൽ, ജനുവരി 30ന് ആണ് ആദ്യ  കൊറോണ കോവിഡ് സ്‌ഥികരിച്ചത്. പിന്നീട് ഇറ്റലിയിൽ നിന്ന് എത്തിയ മൂന്നു പേരുള്ള കുടുംബത്തിന് മാർച്ച്‌ 8ന് രോഗം സ്‌ഥികരിച്ചു. അങ്ങനെ ഇന്ത്യയിലും കേരളത്തിലും വൈറസുകൾ പടർന്നു പിടിച്ചു. പ്രളയത്തെ  അതിജീവിച്ച നമ്മുക്ക് കൊറോണ കോവിഡിനെയും അതിജീവിയ്ക്കാൻ കഴിയും. ഇടയ്കിടെ കൈകൾ കഴുകാം. തുമ്മുമ്പോൾ, ചുമയ്ക്കുുമ്പോൾ, ടവൽ ഉപയോഗിച്ച് പൊത്തി പിടിക്കാം. മാസ്ക്കുകൾ ഉപയോഗിക്കാം. ലോക്ക് ഡൌൺ നിയമങൾ പാലിക്കാം. പുറത്ത് ഇറങ്ങതെ വീട്ടിൽ തന്നെ ഇരിക്കാം. ആളുകൾ കൂടി നില്കാതെ സൂക്ഷിക്കാം. പോലീസുകാരും, മറ്റു ഉദ്യോഗസ്ഥർ പറയുന്ന നിർദേശങ്ങൾ പാലിക്കാം.  അതിനപ്പുറം, സ്വന്തം ജീവൻ പോലും നോക്കാതെ നമ്മുടെ ജീവനുവേണ്ടി പോരാടുന്ന ഡോക്ടർമാർ, നേഴ്സുമാർ, മറ്റു ആരോഗ്യ പ്രവർത്തകർ  എന്നിവർക്ക് നന്ദി പറയാം. വീട്ടിലിരിക്കുന്ന ഈ സമയം  ആരോഗ്യ പ്രവർത്തകർക്കും, രോഗം ബാധിച്ചവർക്കും വേണ്ടി പ്രാർത്ഥിക്കാം. അങ്ങനെ കൊറോണയും കോവിഡിനെയും ലോകത്തിൽ നിന്നു തന്നെ നശിപ്പിച്ചു കളയാം. ജനങ്ങൾ ഒറ്റകെട്ടായി നിൽക്കുക. എന്നിട്ട് ഒന്നായി നമുക്ക് പറയാം 

         GO CORONA GO 

അസിയാ കെ റെജി
8A സി എം എസ് എച്ച് എസ് തലവടി
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം