കോൺകോട് ഇ എച്ച് എസ് ചിറമനേങ്ങാട്/അക്ഷരവൃക്ഷം/ഗ്രാമം
ഗ്രാമം
മണിശ്ശേരി എന്ന കൊച്ചു ഗ്രാമത്തിലാണ് രാമുവും അവന്റെ അനുജത്തിയും അച്ഛനും അമ്മയും അടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്. ചാണകം മെഴുകിയ ഒരു ഓലമേഞ്ഞ വീടാണ് രാമുവിനെ ഉണ്ടായിരുന്നത്. രാമുവിറെ അച്ഛനും അമ്മയും വീടും പരിസരവും നല്ല വൃത്തിയായി സൂക്ഷിക്കും ആയിരുന്നു. അതു കണ്ടാണ് രാമുവും അവന്റെ അനുജത്തിയും വളർന്നുവന്നത്. ഏഴാം ക്ലാസ് വിദ്യാർഥിയാണ് രാമു. അവനു ചന്തു എന്ന കൂട്ടുകാരൻ ഉണ്ടായിരുന്നു അവർ രണ്ടുപേരും ചേർന്നാണ് എന്നും സ്കൂളിലേക്ക് പോയിരുന്നത്. ചില ദിവസങ്ങളിൽ രാമു ചന്തുവിറെ വീടിനു മുൻപിൽ എത്തിയാൽ അവന്റെ അമ്മ സങ്കടപ്പെട്ടിരിക്കുന്നത് കാണാം. " ഇന്ന് ചന്തു സ്കൂളിലേക്ക് ഇല്ല". എന്നായിരിക്കും അതിന്റെ അർത്ഥം കാരണം ചന്തുവിനു പല ദിവസങ്ങളിലും പനിയും ചുമയും ആണ്. നന്നായി പഠിക്കാൻ ആഗ്രഹമുണ്ടായിട്ടും പരീക്ഷകൾക്ക് എല്ലാം അവനെ മാർക്ക് കുറവാണ്. ഇത് ചന്തുവിന്റെ മനസ്സിനെ വല്ലാതെ തളർത്തി. അവന് സ്കൂളിൽ വരാൻ തന്നെ ഇഷ്ടം ഇല്ലാതായി. ഈ കാര്യങ്ങൾ എല്ലാം രാമു അവന്റെ അമ്മയോട് വന്നു പറഞ്ഞു. ഇത് കേട്ട് അമ്മ പറഞ്ഞു" ഉണ്ടെങ്കിൽ ശുചിത്വമുള്ള വീടും പരിസരവും ഉണ്ടെങ്കിൽ അസുഖത്തെ നമുക്ക് നമ്മുടെ ജീവിതത്തിൽ നിന്നും അകറ്റി നിർത്താം" ഇത് ചന്തുവിനെ അമ്മയോട് പറയൂ. ഇത് കേട്ട് രാമു പിന്നെ ഒന്നും ചിന്തിച്ചില്ല നേരെ ഒറ്റ ഓട്ടം ചന്തുവിന്റെ വീട്ടിലേക്ക്. അവൻ ചുറ്റും നോക്കി. ആകെ ചപ്പുചവറുകളും നിറഞ്ഞുകിടക്കുന്ന പരിസരം. പഴയ പാത്രങ്ങളിൽ വെള്ളം കെട്ടിക്കിടന്ന് അതിൽ കൊതുകുകൾ മുട്ടയിട്ട് പെരുകിയിരിക്കുന്നു. വീടിനുള്ളിൽ പൊടിയും അഴുക്കും. രാമുവിനെ വീടും ചന്തുവിനെ വീടും തമ്മിൽ വളരെയധികം വ്യത്യാസം തോന്നി. രാമു പതുക്കെ ചപ്പുചവറുകൾ അടിച്ചുമാറ്റി പരിസരം വൃത്തിയാക്കാൻ തുടങ്ങി. കുറച്ചു സമയത്തിനുള്ളിൽ രാമുവും ചന്തുവിനെ അമ്മയും ചേർന്ന് വീടും പരിസരവും വൃത്തിയാക്കി. തിരിച്ചു പോരുന്ന രാമു ചന്തുവിനെ അമ്മയോട് ഇങ്ങനെ പറഞ്ഞു. " ശുചിത്വമുള്ള വീടും പരിസരവും ഉണ്ടെങ്കിൽ അസുഖത്തെ നമുക്ക് നമ്മുടെ ജീവിതത്തിൽ നിന്നും അകറ്റി നിർത്താം" രാമുവിനെ അവന്റെ അമ്മയോട് ബഹുമാനം തോന്നി. രാമുവിന് അവന്റെ മിടുക്കനായ ചന്തുവിനെ തിരിച്ചുകിട്ടി.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുന്നംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുന്നംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തൃശ്ശൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ