എൽ.വി.എൽ.പി.എസ്.കടമ്പനാട്/അക്ഷരവൃക്ഷം/എന്റെ കൊറോണക്കാലം
എന്റെ കൊറോണക്കാലം
ഹായ്, ഞാൻ നിങ്ങളുടെ ശിവന്യ. കൊറോണ യൊക്കെ ആയതുകൊണ്ട് എല്ലാവരും വീട്ടിൽ തന്നെ സുരക്ഷിതമായി ഇരിക്കുകയല്ലേ. ഈ കൊറോണ കാലത്തെ ഞാൻ എങ്ങനെയാണു അതിജീവിച്ചുകൊണ്ടിരിക്കുന്നതെന്നു നിങ്ങളോട് പറയാം. കുറച്ചുനേരം പുസ്തകം വായിച്ചും ടീവി കണ്ടും ഇരിക്കുമ്പോഴാണ് എനിക്ക് ഒരു ആശയം തോന്നിയത്. കൊച്ചു കൊച്ചു പാചകം ചെയ്താലോ എന്ന്, അങ്ങനെ ഞാൻ ചെയ്ത ഒരു പാചകക്കുറിപ്പ് നിങ്ങൾക്ക് പറഞ്ഞു തരാം. അതിന്റെ പേരാണ് തേൻ നെല്ലിക്ക. ഒരു പാത്രത്തിലേക്ക് കഴുകി വൃത്തിയാക്കിയ നെല്ലിക്ക എടുക്കുക. ഒരു ഫോർക്ക് ഉപയോഗിച്ച് നെല്ലിക്കയിൽ കുത്തുകൾ ഉണ്ടാക്കുക. അതിനുശേഷം വെള്ളം തിളപ്പിക്കാൻ വെയ്ക്കുക. നെല്ലിക്ക അതിലിട്ട് വേവിക്കുക. അതിനുശേഷം ഒരു പത്രത്തിൽ ശർക്കര പാനിയാക്കുക. അരിച്ചെടുത്ത ശർക്കരയിലേക്കു നെല്ലിക്ക ഇട്ട് വേവിക്കുക. ഒരു നൂൽ പരുവമാകുമ്പോൾ തീ നിർത്തുക. എന്നിട്ട് തണുക്കാൻ വെയ്ക്കുക.തണുത്ത ശേഷം അതിലേക്ക് തേൻ ഒഴിക്കുക. ഇത് ഒരു ചില്ല് കുപ്പിയിൽ ഇട്ട് കുറേ ദിവസം വെയ്ക്കാവുന്നത് ആണ്. അപ്പോൾ ഇത് എല്ലാവരും ഉണ്ടാക്കി നോക്കുമല്ലോ? അല്ലേ. അപ്പോൾ ഈ കൊറോണ കാലത്തെ നമുക്ക് ഒരുമിച്ച് അതിജീവിക്കാം. "പരിഭ്രാന്തിയല്ല ജാഗ്രത യാണ് വേണ്ടത് ". "Stay home stay safe ".
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പത്തനംതിട്ട ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ