ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/അക്ഷരവൃക്ഷം/മരമൊഴിഞ്ഞ പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
00:52, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15009 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=  മരമൊഴിഞ്ഞ പ്രകൃതി     <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 മരമൊഴിഞ്ഞ പ്രകൃതി    

എത്രനാളിനിയും ഞാൻ കാത്തിരുന്നീടണം
ഒരു പക്ഷി തൻ പാട്ട് കേൾക്കുവാനായ്
എല്ലായിടവും അരിച്ചുപെറുക്കി ഞാൻ
ഒരു തൈമരത്തിന്റെയില കാണുവാൻ.
ഒരു പാട്ട് കേട്ടില്ല, ഒന്നും ഞാൻ കണ്ടില്ല
എല്ലായിടങ്ങളും ശൂന്യമായി
മരമില്ല, വേരില്ല, ഇലയില്ല, പൂവില്ല
ഒരു പക്ഷി തൻ പാട്ട് കേട്ടതില്ല.
ചുട്ടുപഴുക്കുന്ന വെയിലത്തുവച്ചു നാം
നമ്മുടെ ഓരോരോ ജീവിതവും
എന്തിനു നാമീ ക്രൂരത ചെയ്യുന്നു
നമ്മുടെ ജീവിതം പൊള്ളുകില്ലേ.
ഓരോ മരവും നട്ടുപിടിപ്പിക്കാം
നമ്മുടെ നാളേക്കുവേണ്ടിയായി
നമ്മൾ തൻ ജീവിതം തണലാലേ മൂടിടാം
ഓരോ മരത്തിൻ ചുവട്ടിലായി.
സ്നേഹിക്കൂ കൂട്ടരെ മണ്ണിനെ, തരുവിനെ
മക്കൾക്കും നാളേക്കും വേണ്ടിയായി.
 

കൃഷ്ണേന്ദു എ എസ്
10 B ഗവ. ഹയർ സെക്കന്ററി സ്കൂൾ കാട്ടിക്കുളം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത