സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
00:45, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44228 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വൈറസ്

മനുഷ്യരും,പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ. ഇവ ശ്വസന നാളിയെ ബാധിക്കുന്നു.കൂടാതെ ഈ വൈറസ് ഉദരത്തെയും ബാധിക്കാം. ലക്ഷണങ്ങൾ: ജലദോഷം, ചുമ, തൊണ്ടവേദന, തലവേദന, ന്യുമോണിയ എന്നിവയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ.ലോകാരോഗ്യ സംഘടന കൊറോണ വൈറസിനെ മഹാമാരിയായി പ്രഖ്യാപിച്ചു. ചികിത്സ:കൊറോണ വൈറസ് ബാധയ്ക്ക് കൃത്യമായ മരുന്ന് നിലവിലില്ല. പ്രതിരോധ വാക്സിനും ലഭ്യമല്ല. രോഗം തിരിച്ചറിഞ്ഞാൽ രോഗിയെ മറ്റുള്ളവരിൽ നിന്ന് ഐസൊലേറ്റ് ചെയ്യണം.തീവ്രപരിചരണം നൽകേണ്ടി വരും. രോഗിക്ക് വിശ്രമം ആവശ്യമാണ്. ശരീരത്തിൽ ജലാംശം നിലനിർത്താൻ ധാരാളം വെള്ളം കുടിക്കണം. ഉറവിടം: 2019 ഡിസംബറിൽ ചൈനയിലെ വുഹാനിലാണ് കൊറോണ വൈറസ് രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത്. വുഹാനിൽ പടർന്ന് പിടിച്ച ഈ വൈറസ് മൂന്ന് മാസത്തിനകം ലോകത്തിലെ എൺപതിലധികം രാജ്യങ്ങളിലേക്ക് വ്യാപിച്ചു കഴിഞ്ഞു. പ്രതിരോധം: * പരിസര ശുചിത്വവും, വ്യക്തിശുചിത്വവും പാലിക്കണം.

  • കൈകൾ സോപ്പും, വെള്ളവും ഉപയോഗിച്ച് ഇരുപത് സെക്കന്റ് എങ്കിലും വൃത്തിയായി കഴുകണം.
  • തുമ്മുമ്പോഴും, ചുമയ്ക്കുമ്പോഴും മൂക്കും, വായും തൂവാല ഉപയോഗിച്ച് മൂടണം.
  • കഴുകാത്ത കൈകൾ കൊണ്ട് കണ്ണുകൾ, മൂക്ക്, വായ, തുടങ്ങിയ ഭാഗങ്ങളിൽ തൊടരുത്.
  • പനി, ജലദോഷം എന്നിവയുടെ ലക്ഷണങ്ങൾ ഉള്ളവരോട് അടുത്ത് ഇടപഴകരുത്.
  • രോഗബാധിതമായ പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണം.
  • വളർത്തുമൃഗങ്ങളിൽ നിന്ന് അകലം പാലിക്കുക.
  • സഹായത്തിന് കേരള ആരോഗ്യ വകുപ്പിൽ ടോൾ ഫ്രീ നമ്പറായ 1056 ലേക്ക് വിളിക്കുക.
പ്രിഷ ആർ പി
3 സെന്റ് ജോസഫ്‍സ് എൽ പി എസ് ബാലരാമപുരം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം