ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/അക്ഷരവൃക്ഷം/അനുസരണക്കേട് ആപത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
00:37, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15009 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അനുസരണക്കേട് ആപത്ത്      <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അനുസരണക്കേട് ആപത്ത്     


                   ഒരു കൊച്ചുഗ്രാമത്തിൽ കണ്ണൻ എന്നൊരു വികൃതിപ്പയ്യൻ താമസിച്ചിരുന്നു. മാതാപിതാക്കൾ പറയുന്നതൊന്നും അനുസരിക്കാത്ത അവന് തന്നേപ്പോലെത്തന്നെ വികൃതികളായ കുറെ കൂട്ടുകാരുമുണ്ടായിരുന്നു. ആരെയുമനുസരിക്കാതെ കൂട്ടുകാരുമൊത്ത് കളിച്ചുകൊണ്ടിരിക്കും. കൊറോണക്കാലം വന്നപ്പോഴും പതിവുപോലെ അവൻ വയലിൽ കളിക്കാൻ പോകാനൊരുങ്ങി. അച്ഛനുമമ്മയും അവനെ നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീടുളള പല ദിവസങ്ങളിലും അവൻ കളിക്കാൻ പോക്ക് തുടർന്നു. ഒരു ദിവസം കണ്ണന്റെ ഒരു കൂട്ടുകാരന് രോഗം സ്ഥിരീകരിച്ചു. പിന്നീട് കുറച്ചു ദിവസങ്ങൾക്കു ശേഷം കണ്ണനും ലക്ഷണങ്ങൾ കണ്ടുതുടങ്ങി. അവൻ വേഗം ആശുപത്രിയിലെത്തി. വൈകാതെ അവനും രോഗമാന്നെന്നറിഞ്ഞു. അവന് വളരെ സങ്കടം തോന്നി. അവൻ ചിന്തിച്ചു " ഞാൻ എന്റെ മാതാപിതാക്കൾ പറഞ്ഞത് കേട്ട് വീട്ടിൽ തന്നെ ഇരുന്നിട്ടുണ്ടായിയിരുന്നെങ്കിൽ എനിക്കീ അവസ്ഥ വരില്ലായിരുന്നു." ഏതാനും ദിവസങ്ങൾക്കകം അവൻ മരിച്ചു.
                    ഇങ്ങനെയെല്ലാം സംഭവിച്ചതി കാരണം അവന്റെ അനുസരണക്കേടാണ്. കൂട്ടുകാരേ, നാമോർ ക്കുക " അനുസരണക്കേട് ആപത്ത്."
ഫാത്തിമത്തുൽ ഹിബ
8 B ഗവ. ഹയർ സെക്കന്ററി സ്കൂൾ കാട്ടിക്കുളം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ