എസ്സ്.എൻ.ഡി.പി.എച്ച്.എസ്സ്.എസ്സ്. കിളിരൂർ/അക്ഷരവൃക്ഷം/ശുഭാപ്തിവിശ്വാസത്തിന്റെ പോരാട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
00:25, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുഭാപ്തിവിശ്വാസത്തിന്റെ പോരാട്ടം

സമാധാനവും സന്തോഷവുമായി കഴിഞ്ഞ ഒരു ഗ്രാമം. അവിടുത്തെ ജനങ്ങൾ പരസ്പര വിശ്വാസത്തോടും കൂടി ആയിരുന്നു ജീവിച്ച് വന്നിരുന്നത് . ആ ഗ്രാമത്തിലായിരുന്നു ഗോപാലനും കുടുംബവും താമസിച്ചത്. ഭാര്യ മാധവിയും മകൾ മാളുവും പിന്നെ രണ്ട് പശുക്കളുമായിരുന്നു അയാളുടെ ലോകം. അച്ഛന്റെ ഒപ്പം പശുക്കളെ മേയിച്ചു നടക്കാനായിരുന്നു മാളുവിന് ഇഷ്ടം . പ്രായത്തിന്റെതായ എല്ലാ കുറുമ്പുകളും അവൾക്ക് ഉണ്ടായിരുന്നു . അങ്ങനെയിരിക്കെ കുറച്ചു ദിവസങ്ങളായി അച്ഛനെ എന്തക്കെയോ അലട്ടുന്നുണ്ടന്ന് അവൾക്ക് മനുസ്സിലായി. അമ്മയുടെ സ്വഭാവത്തിലും സാരമായ മാറ്റം മാളു കണ്ടു . അവരുടെ ബുദ്ധിമുട്ട് എന്താണ് എന്ന് ആലോചിച്ചിരിക്കെ തന്റെ കൂട്ടുകാരിൽ നിന്ന് മാളു ഒരു വാർത്ത അറിഞ്ഞു . അയൽ ഗ്രാമത്തിലെ വളർത്തു മൃഗങ്ങൾക്ക് ഒരു രോഗം ബാധിച്ചു ഇപ്പോൾ അത് മനുഷ്യരിലേയ്ക്കും വ്യാപിക്കുന്നു എന്ന് . മാളു അമ്മയോട് ഇതിനെ ക്കുറിച്ച് അന്വേഷിച്ചു താൻ കേട്ടതെല്ലാം സത്യമാണെന്ന് അവൾ അറിഞ്ഞു . അതിവേഗം അയൽ ഗ്രാമത്തിലെ നില അതീവ ഗുരുതരമായി . ആ രോഗത്തിനുള്ള ഒരു പച്ചമരുന്നുണ്ടായിരുന്നു . പക്ഷേ മരുന്ന് പറിക്കണമെങ്കിൽ കുന്നിറങ്ങി ചെല്ലണം . അതുമാത്രമല്ലായിരുന്നു രോഗികളെ രക്ഷിക്കാനുള്ള പ്രതിസന്ധി. രോഗം എല്ലാവരിലേയ്ക്കും പെട്ടെന്ന് പകരുന്നത് കാരണം ആർക്കും അവരെ ശുശ്രൂഷിക്കാൻ ഉള്ള ധൈര്യം ഉണ്ടായിരുന്നില്ല . ശുശ്രൂഷിക്കാൻ ആരും ഇല്ലാതെ അവർ മരണപ്പെട്ടുതുടങ്ങി . വൈകാതെ ആ രോഗം അയൽ ഗ്രാമങ്ങളിലേയ്ക്ക് വ്യാപിച്ചു . ഒരു ദിവസം ഗോപാലനും ഭാര്യ മാധവിക്കും അതി കഠിനമായ പനി. ഇത് ആ മഹാമാരിയുടെ ലക്ഷണമായിരിക്കും എന്ന് മനസ്സിലാക്കിയ അവർ മാളുവിനെ മാധവിയുടെ സഹോദരന്റെ വീട്ടിലേക്ക് പറഞ്ഞയക്കാൻ തീരുമാനിച്ചു . അവൾ ഇവിടെ നിന്ന് എങ്ങും പോകുന്നില്ല എന്ന വാശിക്കു മുൻപിൽ അവർ വഴങ്ങിയില്ല. അവളെ നിർബന്ധപൂർവ്വം പറഞ്ഞയച്ചു. ഇങ്ങനെ ഒരു കാരണം കൊണ്ടാണ് മാളു വന്നതെന്ന് പറഞ്ഞപ്പോൾ വീട്ടിൽ താമസിപ്പിക്കാൻ അമ്മായി സമ്മതിച്ചില്ല . അമ്മാവൻ സക്കടത്തോടെയാണെങ്കിലും അതിന് സമ്മതം മൂളി. കുറച്ചു പണം നൽകി ഇവിടെ നിന്ന് വേറെ എവിടേയ്ക്ക് എങ്കിലും പോയിക്കൊള്ളാൻ പറഞ്ഞു . എന്ത് ചെയ്യണം എന്ന് അറിയാതെ മാളു തിരികെ തന്റെ ഗ്രാമത്തിലേക്ക് പോയി. വീട്ടിൽ പോകാൻ കഴിയാത്തതുകൊണ്ട് ഒരു പീടിക മുറിയിൽ അവൾ അഭയം പ്രാഭിച്ചു. ഇരുട്ട് വീഴാൻ തുടങ്ങിയപ്പോൾ അതി ശക്തമായ മഴ. മഴയിലൂടെ രാത്രി കടന്നു പോകുമ്പോഴും അവളുടെ മനസ്സിൽ അച്ഛനും അമ്മയും ആയിരുന്നു .എങ്ങനെ ഈ രോഗത്തിൽ നിന്ന് അവരെ രക്ഷിക്കും അതിന് തനിക്ക് ആകുമോ നിരവധി ചോദ്യങ്ങളും അവൾക്ക് മുൻപിൽ ഉണ്ടായിരുന്നു . ശുഭപ്തി വിശ്വാസത്തോടെ അവൾ അവരെ രക്ഷിക്കാൻ തീരുമാനിച്ചു . പ്രഭാതത്തിൽ കുന്നിൻ ചെരുവിൽ ഉള്ള മരുന്നും പറിച്ച് അവൾ വീട്ടിലേക്ക് നടന്നു. ആ യാത്രക്കിടയിൽ ഒരാളെ മാളു കണ്ടുമുട്ടി . തന്റെ ഈ പ്രശ്നങ്ങൾ ആ വ്യക്തിയോട് വിവരിച്ചപ്പോൾ താൻ ഒരു വൈദ്യൻ ആണന്നും ഇതിനായി സഹായിക്കാമെന്നും പറഞ്ഞു . ഒരു വൈദ്യന് ഒറ്റക്ക് ചികിത്സിക്കാൻ സാധിക്കില്ല അതിന് സഹായിയായി മാനസ്സികമായി രോഗത്തെ പ്രതിരോധിക്കാൻ തയ്യാറായ ഒരാൾ വേണം . അങ്ങനെ ഒരാൾ ആണ് മാളുയെന്നു വൈദ്യൻ അവളോടു പറഞ്ഞു. രോഗം പ്രതിരോധക്കാനും അവർക്ക് വേണ്ട മുൻകരുതലുകളും അവർ എടുത്തു . വൈദ്യൻ ഗോപാലനും മാധവിക്കും വേണ്ട മരുന്നു തയ്യാറാക്കുമ്പോൾ മാളു വീടും പരിസരവും കുന്തിരിക്കം പോലെയുള്ള വസ്തുക്കൾ ഉപയോഗിച്ച് ശുചിയാക്കി. അവർ ഗോപാലനേയും മാധവിയേയും ചികിത്സിക്കുമ്പോൾ ഉപയോഗിച്ച വസ്ത്രങ്ങൾ ചൂടുവെള്ളത്തി മുക്കി കഴുകി കുളിച്ച് വൃത്തിയായ ശേഷം മാത്രമേ ഭക്ഷണവും വെള്ളവും കഴിച്ചിരുന്നത്. ഇവരുടെ ഈ ചികിത്സാരീതി ഗ്രാമത്തിൽ എങ്ങും ചർച്ചാ വിഷയം ആയിമാറി . പതിയെ അവരുടെ രോഗം ബേധമായി . കുറച്ചു നാളുകൾക്ക് ശേഷം അവർ രോഗമുക്തരായി . അമ്മാവൻ മാളുവിനെ ഏൽപ്പിച്ച പണം അവൾ വൈദ്യന് നന്ദി പൂർവ്വം നൽകി. എന്നാൽ ഒരു ചെറുപുഞ്ചിരിയോടെ അയാൾ അത് നിഷേധിച്ചു . ഗ്രാമവാസികൾ എല്ലാവരും ഈ ചികിത്സാരീതി പിൻതുടർന്നു മാസങ്ങൾക്കു ശേഷം ആ ഗ്രാമം പഴയ സമാധാനവും സന്തോഷവും ആർജിച്ചു . ഗ്രാമത്തിലെ അവസാന രോഗിയും മുക്തനായി . അന്ന് രാത്രി ഉറങ്ങാൻ കിടന്ന മാളു ജനാലയിലൂടെ നോക്കിയപ്പോൾ മഴ . താൻ ഈ രോഗത്തിനെതിരെ പോരാടാൻ തീരുമാനിച്ചപ്പോഴും ഈ മഴത്തുള്ളികളായിരുന്നു സാക്ഷം വഹിച്ചത് . മാളു നേരിട്ട സന്ധികൾ എല്ലാം അവളുടെ ഓർമ്മയിലൂടെ ഓടി മറയുകയായിരുന്നു . നല്ലൊരു നാളേയ്ക്കാകാം താൻ മിഴിതുറക്കുന്നത് എന്ന് ചിന്തിച്ചു . ഉറക്കത്തിന്റെ വാതിൽ അവൾക്കായി തുറന്നു

കൃഷ്ണ സജി
9 ബി എസ്.എൻ.ഡി.പി.എച്ച്.എസ്.എസ് .കിളിരൂർ
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ