എൽ.വി.എൽ.പി.എസ്.കടമ്പനാട്/അക്ഷരവൃക്ഷം/ശതാബ്ദിയും കൊറോണയും

Schoolwiki സംരംഭത്തിൽ നിന്ന്
00:10, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rethi devi (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്=  ശതാബ്ദിയും കൊറോണയും     <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 ശതാബ്ദിയും കൊറോണയും    

അവധി യൊക്കെ കഴിഞ്ഞു ഇന്നു സ്കൂളിൽ പോകണ്ടേ ഇങ്ങനെ കിടന്നുറങ്ങിയാൽ മഅമേയലക്ഷ്മിതിയോ എന്നു അമ്മ പറയുന്നതു കേട്ടു ചാടിയെഴുന്നേറ്റു.ജനലിലൂടെ പുറത്തേക്കു നോക്കിയപ്പോൾ നേരം നന്നായി വെളുത്തിരിക്കുന്നു. പെട്ടന്നു ഞങ്ങൾ ഒരുങ്ങി. ക്രിസ്മസ് അവധി കഴിഞ്ഞ് സ്കൂളിലേക്ക് പോവുകയാണ്.കൂട്ടുകാരെയെല്ലാം കണ്ടപ്പോൾ വളരെ സന്തോഷമായി.

    സ്കൂളിൻ്റെ ശതാബ്ദി ആഘോഷം ഉടനെയുണ്ട്. സ്കൂളിൻ്റെ മുറ്റത്ത് ഒരു കുളം ഉണ്ടാക്കി - കുട്ടികൾ കൗതുകത്തോടെ അവിടെ വന്നു നോക്കി നില്ക്കും. ഒരു ദിവസം അസംബ്ലിയിൽ വിജയലക്ഷ്മി ടീച്ചർ ചൈനയിൽ കൊറോണ വൈറസ് വ്യാപിച്ചതിനെ കുറിച്ച് പറഞ്ഞു. അന്ന് വീട്ടിലെത്തിയപ്പോൾ ശ്രീരാം അമ്മയോടു ഈ വിവരം പറഞ്ഞു. ശ്രീരാമിന് ദയങ്കര പേടിയായിരുന്നു. പിന്നീട് ഈ വൈറസ് ലോകത്തെ മൊത്തം ഭീതിയിലാഴ്ത്തി.
     ഞങ്ങൾ ശതാബ്ദിക്ക വേണ്ടിയുള്ള പ്രാക്ടീസ് ചെയ്തു തുടങ്ങി. എനിക്ക് ഡാൻസ് ആയിരുന്നു' മറ്റു കുട്ടികൾക്കം ഒരോരോ ഐറ്റംസ് ഉണ്ടായിരുന്നു. ഞങ്ങളുടെ ഈ സ്കൂളിലെ അവസാന വർഷമാണ്.വി ജയലക്ഷ്മി ടീച്ചറും ഈ വർഷമാണ് പെൻഷനാകുന്നത്.സാബു സർ, ചിത്ര ടീച്ചർ, ജുനൈദ ടീച്ചർ, ഉദയാ ശ്രീ ടീച്ചർ, നീരജ ടീച്ചർ, ആനിയമ്മ ഇവരെയെല്ലാം പിരിഞ്ഞു പോകണമല്ലോ. മനസിൽ ഭയങ്കര വിഷമമായിരുന്നു. ശതാബ്ദി ഒരുക്കങ്ങളിൽ ഈ വിഷമങ്ങൾ മറക്കാൻ ശ്രമിക്കമായിരുന്നു.
   അങ്ങനെയിരിക്കെ വിദേശത്തു നിന്നെത്തിയവരിൽ നിന്നു നമ്മുടെ കൊച്ചു കേരള നാട്ടിലും വൈറസ് വ്യാപിച്ചെന്ന റിഞ്ഞു. എല്ലായിടവും അവധി പ്രഖ്യാപിച്ചു.
    എനിക്കാകെ വിഷമമായി.ഞങ്ങളുടെ സ്കൂളിൻ്റെ ശതാബ്ദി എങ്ങനെ ആഘോഷിക്കും.ഈ കൊറോണയ്ക്ക് വരാൻ കിട്ടിയ സമയം ഞാൻ മനസ്സിൽ പ്രാർഥിച്ചു ദൈവമേ ഈ മഹാമാരിയെ എങ്ങനെയെങ്കിലും തുടച്ചു നീക്കണമേ'...
അമേയലക്ഷ്മി
4 A എൽ.വി.എൽ.പി.എസ്.കടമ്പനാട്
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ