ഗവ. എൽ. പി. എസ്. പെരുങ്ങുഴി/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
00:03, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42332lpschool (സംവാദം | സംഭാവനകൾ) (kavitha)

മഹാമാരിയേ തടഞ്ഞിടാം

മഹാമാരിയേ തടഞ്ഞിടാം


കൊറോണയിൽ നിന്നൊരു രക്ഷവേണം

ഭയമല്ല, വേണം കരുതൽ

പിന്നെ ഈ മഹാമാരിയെ തുടച്ചുനീക്കാം

കൈകൾ ശുചിയായി കഴുകീടാം കൂട്ടരേ

വീടും പരിസരവും വൃത്തിയാക്കാം

കൂട്ടരിൽ നിന്നൊരല്പം അകന്നിരിക്കാം

വിദ്യാലയങ്ങൾ തുറന്നീടണ്ടേ

കൂട്ടരുമൊത്തു കളിച്ചിടേണ്ടെ

വീണ്ടുമൊന്നായി പഠിച്ചു വളരണം

കൈകൾ കൊരുത്തു നാം മുന്നോട്ട് പോകാം

ഈ മഹാമാരിയെ മറികടന്ന് നല്ലൊരു നാളെയെ വരവേൽക്കാം

 

അബിത്ര എ
2A ഗവ. എൽ. പി. എസ്. പെരുങ്ങുഴി,തിരുവനന്തപുരം,ആറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത