ഉള്ളടക്കത്തിലേക്ക് പോവുക

പി.കെ.എച്ച്.എസ്സ്.മഞ്ഞപ്ര/അക്ഷരവൃക്ഷം/ഒരുമിച്ചു നമുക്ക് പോരാടാം

Schoolwiki സംരംഭത്തിൽ നിന്ന്
00:02, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒരുമിച്ചു നമുക്ക് പോരാടാം |...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരുമിച്ചു നമുക്ക് പോരാടാം

പോരാടുവാൻ നേരമായിന്നു കൂട്ടരേ
പ്രതിരോധ മാർഗത്തിലൂടെ...

കണ്ണിപൊട്ടിക്കാം നമുക്കീ ദുരന്തത്തി-നലയടി
കളിൽ നിന്ന് മുക്തി നേടാം

ഒഴിവാക്കിടാം സ്നേഹസന്ദർശനം
നമുക്കൊഴിവാക്കിടാം ഹസ്തദാനം

അൽപകാലം നാം അകന്നിരുന്നാലും
പരിഭവിക്കേണ്ട പിണങ്ങിടേണ്ട

പരിഹാസരൂപേണ കരുതലില്ലാതെ നടക്കുന്ന-
സോദരെ കെട്ടുകൊൾക

നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല
ഒരു ജനതയെ തന്നെയല്ലേ

ആരോഗ്യരക്ഷക്കു നൽകും നിർദേശങ്ങൾ-
പാലിച്ചീടാം മടിക്കാതെ

ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ-
ഒരുമാനസ്സോടെ ശ്രമിക്കാം.

ജാഗ്രതയോടെ ശുചിത്വബോധത്തോടെ
മുന്നേറിടാം ഭയക്കാതെ
ശ്രദ്ധയോടീ നാളുകൾ സമർപ്പിക്കാം
ഈ ലോകനന്മയ്ക്കു വേണ്ടി

ആദിത്യ ശിവദാസ്
8 E പി.കെ.എച്ച്.എസ്സ്.മഞ്ഞപ്ര
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത