മടിക്കൈ കുഞ്ഞിക്കണ്ണൻ സ്മാരക ജി.എച്ച്.എസ്.എസ്. മടിക്കൈ/അക്ഷരവൃക്ഷം/പ്രകൃതിയുടെ ആനന്ദങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
23:43, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12017 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= '''പ്രകൃതിയുടെ ആനന്ദങ്ങൾ  '''    ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതിയുടെ ആനന്ദങ്ങൾ      

കുഞ്ഞിളം കാറ്റിന്റെ കൈക്കുമ്പിളിൽ
ഈറൻ നിലാവിൽ മിന്നുന്നവൾ
പച്ചപ്പരവതാനി വിരിച്ചപോൽ
സുന്ദരിയായി നിൽക്കുന്നവൾ
കാടും കടലും കഥ പറയാനുണ്ട്
മാനും മയിലും കളിക്കാനുണ്ട്
കടൽ കാറ്റു വീശുമ്പോൾ
നൃത്തം ചെയ്യാനൊരു
വൻ മരത്തിലൊരിലകളുണ്ട്
കോടമ‍ഞ്ഞിനെ കവിളിലേ-
ക്കാവാഹിക്കാൻ നൽ പൂക്കളുണ്ട്
താറാവുകൾക്കു നീന്തിക്കളിക്കാൻ
നൽ കുളങ്ങളുണ്ട് ആ-
കുളങ്ങളിൽ വർണ ഭംഗി-
യാർന്ന മത്സ്യങ്ങളും
പൂന്തേനുണ്ണാൻ പാറി
നടക്കും പൂമ്പാറ്റയുണ്ട്
മരച്ചില്ലയിലിരുന്ന്
സംഗീതകച്ചേരി നടത്താൻ
കിളികളുണ്ട്
നമുക്ക് ആസ്വദിച്ചീടാം ഒന്നിച്ച്
ആനന്ദിച്ചീടാം ഒന്നിച്ച്.

അർഷ പി ആർ
8 സി ജി എച്ച് എസ് എസ് മടിക്കൈ
ഹോസ്ദുർഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത