ഗവ. യു പി എസ് ചെട്ടിക്കുളങ്ങര/അക്ഷരവൃക്ഷം/ഡോക്ടറുടെ ത്യാഗം
ഡോക്ടറുടെ ത്യാഗം
ഇറ്റലിയിലെ ഒരു ചെറിയ പട്ടണത്തിൽ ആരോൺ എന്ന ഒരു ഡോക്ടർ താമസിച്ചിരുന്നു. അദ്ദേഹത്തിന്റെ അച്ഛനമ്മമാർ വളരെ പ്രായം ചെന്നവരായിരുന്നു. അങ്ങനെയിരിക്കെ പെട്ടന്ന് അസുഖം ബാധിച്ച അവർ മരിച്ചു പോയി. ആരോൺ ഒറ്റക്കായി. മാതാപിതാക്കളുടെ മരണ ശേഷം അദ്ദേഹം തന്റെ ജോലിയിൽ മുഴുകി.അദ്ദേഹത്തെ ഭാര്യയായ മലൈക വളരെ യധികം സഹായിച്ചു വന്നു. മലൈകയും നല്ലൊരു ഡോക്ടർ ആയിരുന്നു. അങ്ങനെ ഒരിക്കൽ അവർ രണ്ടു പേരും അവധിക്കാലം ആഘോഷിക്കാൻ ഒരു ദ്വീപിലേക്ക് പോയി. നാലഞ്ച് ദിവസങ്ങൾ കഴിഞ്ഞപ്പോഴേക്കും അവർ രണ്ടു പേർക്കും ഫോൺ വന്നു. എത്രയും വേഗം ഹോസ്പിറ്റലിൽ എത്തണം. അവർ വളരെ വേഗം തിരിച്ചെത്തി. കൊറോണ എന്ന വൈറസ് കാരണം ധാരാളം ആളുകൾ ഹോസ്പിറ്റലിൽ എത്തിയിട്ടുണ്ട്. അതിനാലാണ് ഡോക്ടറെ വരുത്തിയത്. അവർ രണ്ടു പേരും ആത്മാർത്ഥമായി പണിയെടുത്തു. കുറച്ചു നാൾ പിന്നിട്ടപ്പോൾ വളരെയധികം പേർ രക്ഷപെട്ടു. കുറച്ചു പേർ മരിക്കുകയും ചെയ്തു. അങ്ങനെയിരിക്കെ ആരോണിന്റ കൂട്ടുകാരൻ അസുഖബാധിതനായി. ആരോൺ ഊണും ഉറക്കവും ഉപേക്ഷിച്ചു കൂടെ നിന്ന് ചികിൽസിച്ചു. കൂട്ടുകാരൻ രക്ഷപെട്ടു. എന്നാൽ ആരോണിനെ അസുഖം ബാധിച്ചു. അവശനായി ആരോൺ തന്റെ ഭാര്യയെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. എന്നാൽ മലൈക ഇതിനകം തന്നെ ഈ ലോകത്തോട് യാത്ര പറഞ്ഞിരുന്നു. ആരോണിന്റെ കൂട്ടുകാരൻ സ്നേഹത്തോടെ പരിചരിച്ചു. അങ്ങനെ ആരോണിന് അസുഖം മാറി. രണ്ടു കൂട്ടുകാരും ചേർന്ന് മാരകമായ ആ അസുഖത്തിന് മരുന്ന് കണ്ടു പിടിക്കാൻ പ്രതിജ്ഞഎടുത്തു. അവരുടെ പ്രതിജ്ഞ സഫലമാവുക തന്നെ ചെയ്തു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ