സെന്റ് സെബാസ്റ്റ്യൻസ് യു.പി.എസ് കാപ്പാട്/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
23:11, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kappadups (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം | color= 3 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം


                                                   ഒരു വ്യക്തി ശുചിത്വം പാലിക്കേണ്ടത് അവനവനിലൂടെയാണ്. മനുഷ്യശരീരത്തിലേക്ക് രോഗങ്ങൾ പകരുന്നത് വായു, വെള്ളം, ഭക്ഷണം മുതലായവയിലൂടെയാണ്.തോഗപ്രതിരോധത്തിനായി നാം വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കണം. നഖങ്ങൾ വെട്ടി വൃത്തിയാക്കുക. ഇതിലൂടെ  ഭക്ഷണംവഴി പകരാവുന്ന രോഗങ്ങളെ ചെറുക്കാം.നന്നായിസോപ്പുപയോഗിച്ചു കുളിക്കുന്നതിലൂടെ ത്വക്കിലൂടെ പകരാവുന്ന രോഗങ്ങളെ ചെറുക്കാം. വായു മലിനീകരിക്കപ്പെടുകയും നാം ശ്വസിക്കേണ്ടി വരികയും ചെയ്താൽ അതിലൂടെ പകരുന്ന നിരവധി രോഗങ്ങളെ ചെറുക്കാൻ സാധിക്കാതെ ലോകത്തിലെ വൻകിട പട്ടണങ്ങളും അതിനോടടുത്ത പ്രദേശങ്ങളും കഷ്ടപ്പെടുന്നത് നാം കണ്ടുകൊണ്ടിരിക്കുകയാണല്ലോ. ഇതൊക്കെയും വ്യക്തിശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യം നമ്മെ ഓർമ്മപ്പെടുത്തുന്നു. മറ്റൊന്ന് പരിസരശുചിത്വമാണ്. വീടും പരിസരവും നിത്യേന വൃത്തിയാക്കുകപരിസരശുചീകരണം നടക്കുന്നില്ലെങ്കിൽ ലോകത്തിന് സംഭവിക്കാവുന്നത് പല മാരകരോഗങ്ങൾ തന്നെയാണ്.മാത്രമല്ല  ധാരാളം രോഗാണുക്കൾ ഉത്ഭവിക്കപ്പെടുകയും തന്മൂലം നാം രോഗബാധിതരാവുകയും ചെയ്യും.  അതിനാൽ  പരിസരശുചീകരണം ശരിയായവിധം നടത്തുന്നില്ലെങ്കിൽ നമ്മുടെയും വരും തലമുറയുടെയും ഭാവി അപകടത്തിലാവുകയും ചെയ്യും. പരിസരശുചീകരണം ഒരു ബാധ്യതയായി തോന്നുന്നതുമൂലമാണ് പല നാടുകളും ഇന്നു  രോഗാവസ്ഥയിലാകുന്നത്. പരിസരം വൃത്തിയല്ലെങ്കിൽ മറ്റു രാജ്യങ്ങളുടെ മുമ്പിൽ നാം മാന്യത നഷ്ടപ്പെട്ടവരാകും. അതുപോലെ മാലിന്യം നിറഞ്ഞ അന്തരീക്ഷങ്ങളിൽ വില്പനയ്ക്കുവച്ചിട്ടുള്ള ഭക്ഷ്യവസ്തുക്കളിൽ കലരുന്ന മാലിന്യം മൂലം എത്രയോ പേർ രോഗികളായിത്തീരുന്നു? പഴകിയ ഭക്ഷ്യവസ്തുക്കളിലൂടെയും പച്ചക്കറികളിലൂടെയും വിഷം തളിച്ച പച്ചക്കറി, ധാന്യങ്ങൾ എന്നിവയിലൂടെയും നമ്മിലേക്ക് പകരുന്നത് പലവിധ രോഗങ്ങളാണ്. ഇപ്രകാരം സംഭവിക്കാതിരിക്കേണ്ടതിന് നിർബന്ധമായും പരിസരശുചിത്വവും വ്യക്തിശുചിത്വവും പാലിക്കേണ്ടതും അനുഷ്ഠിക്കേണ്ടതുമാണ്. 
ടോം പോൾ സുരേഷ്
7 A സെന്റ്. സെബാസ്റ്റ്യൻസ് യു പി സ്കൂൾ കാപ്പാട്, കൊളക്കാട്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം