കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്/അക്ഷരവൃക്ഷം/പരിസ്ഥിതി നമ്മുടെ സമ്പത്ത്
പരിസ്ഥിതി നമ്മുടെ സമ്പത്ത്
പരിസ്ഥിതി നശീകരണം ഇന്ന് ലോകം അഭിമുഖീ കരിക്കുന്ന ഏറ്റവും വലിയ വിപത്താണ്. ഇന്ന് രാജ്യത്തെമ്പാടുമുള്ള മാധ്യമങ്ങളിലും പരിസ്ഥിയെ കുറിച്ച് പരാമർശിക്കാത്ത ഒരു വാർത്ത ഉണ്ടാകാത്ത ദിവസങ്ങളില്ല. ഇന്ന് പരിസ്ഥിതി വിശാലമായ കാഴ്ചപ്പാടിൽ നിന്ന് മാറി വളരെ അധികം ചെറിയ തലത്തിൽ ഒതുങ്ങി തീർന്ന ഒരു വിഷയം ആയിട്ടാണ് രാജ്യം നോക്കി കാണുന്നത്. പരിസ്ഥിതി നശീകരണം എന്നാൽ കാടുകളും മരങ്ങളും വെട്ടി നശിപ്പിക്കുക, പാടം, അന്തരീക്ഷ മലിനീകരണം, പുഴകളിലും നദികളിലും നിന്ന് ഒഴുക്കി വിടുന്ന മാലിന്യങ്ങളും മലിനജലവും, വാഹങ്ങളിൽ നിന്നും വരുന്ന പുകകൾ, പ്ലാസ്റ്റിക് ഉത്പന്നങ്ങൾ, മലകൾ ഇടിച്ചു നിരപ്പാക്കുക, കുഴൽ കിണറുകളുടെ ഉപയോഗം, ജീവജാലങ്ങളെ കൊന്നൊടുക്കൽ ഇതൊക്കെ ആകുന്നു. പരിസ്ഥിതി സംരക്ഷകർ ഇപ്പോഴും ചർച്ച ചെയ്യുന്ന പരിസ്ഥിതി ദോഷങ്ങൾ ഇതൊക്കെ തന്നെയാണ്. യഥാർത്ഥ ദോഷം ഇത് ഒന്നും തന്നെയല്ല. അതൊക്കെ കണ്ടെത്തണമെങ്കിൽ അന്വേഷണ ബുദ്ധി, നിബന്ധനകളില്ലാത്ത മനസ്സ് ഒക്കെ തന്നെ വേണം. ആത്മീയ സുഖങ്ങളെക്കാൾ വലുതാണ് ഇന്ദ്രിയ സുഖങ്ങൾ എന്ന് ധരിച്ച് അധിവേഗതയിൽ കാലങ്ങളെ ഇല്ലാതാക്കുന്ന നരജന്മം ഇന്ന് നിൽക്കുന്നത് അറിവുകളുടെ ഭൂമിയിലാണ്. ജീവിതത്തിൽ ഏറ്റവും കൂടുതൽ വേണ്ടത് സന്തോഷമാണ്. അത് നമ്മുടെ മുൻതലമുറകളിലെ ആളുകൾ സ്വന്തമാക്കിയിരുന്നു. അതുകൊണ്ട് അവർ സന്തോഷം നേടിയവർ ആയിരുന്നു. ഇന്ന് മനുഷ്യൻ തന്റെ തന്നെ മനസ്സിലുള്ള അറിവുകളെ മറിച്ചു വെച്ച് പുറമേ ഉള്ളവയെ ഉൾക്കൊള്ളുകയാണ്. സംഘർഷം മനുഷ്യരുടെ കൂടപ്പിറപ്പാണ്. സംഘർഷത്തെ ഒഴിവാക്കാൻ ഒരിക്കലും സാധിക്കുകയില്ല. ജീവിതത്തിന്റെ പരമാനന്ദത്തെ അറിയുവാൻ വേണ്ടത് സംഘർഷം ഇല്ലാത്ത ഒരു മനസ്സാണ്. അച്ചടക്കം നമ്മളെ എപ്പോഴും നയിക്കുന്നത് 'മുന്നേറുക ' എന്ന വാക്കിലെ കളത്തിലേക്കാണ്. പരിശ്രമം എന്ന ഒരു കളിക്കോപ്പാണ് അവിടെ എപ്പോഴും നമ്മളെ കാത്തിരിക്കുന്നത്. പരിശ്രമം നിലനിർത്തണമെങ്കിൽ നമ്മളിൽ തന്നെ അച്ചടക്കം അടിച്ചേൽപ്പിക്കുകയും ചെയ്യണം. മനുഷ്യ ജന്മങ്ങളാണ് നമ്മൾ മനസ്സിലാക്കിയ പരിസ്ഥിതി നശീകരണത്തിന് കാരണക്കാർ. ഒരു മനുഷ്യൻ തന്റെ ശരീരത്തിന് നൽകുന്ന ഇന്ധനമെന്ന ഭക്ഷണവും, മറ്റു സുഖങ്ങൾ നൽകുന്ന കാഴ്ചകളും കേൾവികളും സ്വത്വഗുണ പ്രദാനങ്ങളല്ലെങ്കിൽ നമ്മുടെ ശരീരത്തിലെ കോശങ്ങളെ നശിപ്പിക്കുകയും അതിൽ നിന്ന് ഉണ്ടാകുന്ന പുതിയ സ്രവങ്ങളെ ശരീരം സ്വന്തമാക്കുകയും ചെയ്യുമ്പോഴാണ് ആദ്യത്തെ പരിസ്ഥിതി ദോഷം സംഭവിക്കുന്നത്. " എത്ര മാത്രം ഭക്ഷിക്കണം, എങ്ങനെ ഭക്ഷിക്കണം, എന്ത് ഭക്ഷിക്കണം " എന്ന് ഉള്ളവയെ പറ്റി നമ്മുടെ സംസ്കാരം പഠിപ്പിച്ചിട്ടുണ്ട്. "ഒരു നേരം കഴിക്കുന്നവൻ യോഗി എന്നും, രണ്ടു നേരം കഴിക്കുന്നവൻ ഭോഗി എന്നും, മൂന്നു നേരം കഴിക്കുന്നവൻ രോഗി എന്നും, നാലു നേരം കഴിക്കുന്നവൻ ദ്രോഹി എന്നും ആണ് നമ്മുടെ ലോകം വിലയിരുത്തുന്നത്. " ജീവിത ശൈലി രോഗങ്ങൾ നമ്മുടെ ശരീരത്തിനെ മാത്രം അല്ല നശിപ്പിക്കുന്നത്. അത് ബുദ്ധിയെയും മനസ്സിനെയും അഴുക്ക ചിന്തയിലേക്ക് നയിക്കുകയും ചെയ്യും.
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത