GhssKochannur/അസുരവിത്ത് (കവിത )
വുഹാനിൽ നിന്നാണത്രെ ഈ വിത്ത് പൊട്ടിമുളച്ചത് ,ഈ വിത്ത് വരുത്തിയ അനർത്ഥങ്ങൾ അനവധിയത്രെ ! കണ്ണിനു കാണാത്ത വിത്താണിതെങ്കിലും കണ്ണീർ പൊഴിക്കുവാൻ കാരണമാക്കിടും വിത്തത്രെ ! ചാരെയിരുന്നോരെ ദൂരേക്ക് നിർത്തുവാൻ കല്പിച്ചരുളിയ ആപത്തിൻ വിത്തത്രെ ! മർത്യന്റെ ആർത്തി യകറ്റിയൊരി വിത്ത് ഘോഷങ്ങളാപത്തെന്നോതിയതീ വിത്ത് ! കാടും കടലും മരുഭൂമിയും താണ്ടി , മാമലനാട്ടിലും മുളകളേറുന്നു . ചങ്ക് തുളച്ചുവളർന്നൊരീ വിത്ത് പങ്കിട്ട് പാരിനെ തളർത്തിയോരാപത്ത്! നാളേക്ക് കരുതലായ് വേണ്ടയീ വിപത്ത് കരുതലോടെയകറ്റിടേണം ഈ മുസീബത്ത് ! ഭീതിയകറ്റിയീ അസുരവിത്തിനെ വേരോടെ - പാരിൽനിന്നോടിച്ച് മോദങ്ങളൊക്കെയും വീണ്ടടുക്കേണം കരുത്തോടെ നമുക്കൊന്നായ്!!
മുനസ്സാബാനു പി എം
ക്ലാസ്സ് ഏഴ് ബി
ജി എച്ച് എച്ച് എസ് കൊച്ചനൂർ