ശ്രീ വിദ്യാധി രാജാ വിദ്യാ മന്ദിർ, വെള്ളയമ്പലം/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
22:57, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43046 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണക്കാലം

പിന്നിട്ട ഓർമയിൽ ഇല്ലാത്ത കാലം
ഒരു വിഷാണു പടർന്നുലഞ്ഞ കാലം
ഒന്നായി ലോകം ഒരുമിച്ച കാലം
ലോകമൊരു വീടായി ഒതുങ്ങിയ കാലം

വൻമതിൽ കടന്നെത്തി ലോകം നിറഞ്ഞു
അതിർത്തികൾ എല്ലാം മറച്ച കാലം
മതവും ജാതിയും വർണവെറിയും
വൈറസിൻ കണ്ണിൽപെടാത്ത കാലം

ഐക്യത്തിൽ ലോകം ഉണർന്ന കാലം
ശാസ്ത്രത്തിൽ ആശ ജനിച്ച കാലം
ലോകം കടക്കുമീ ദുരിതകാലം
കോവിഡ് പരന്ന കൊറോണക്കാലം

ആദിത്യൻ എസ്.വി.
10 എ ശ്രീവിദ്യാധിരാജ വിദ്യാമന്ദിർ എച്ച്എസ്എസ്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത