പി.എം.എസ്.എ.പി.ടി.എച്ച്.എസ്.എസ്. കക്കോവ്/അക്ഷരവൃക്ഷം/സൂക്ഷിച്ചാൽ ദുഖിക്കേണ്ട

Schoolwiki സംരംഭത്തിൽ നിന്ന്
22:51, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sandeep (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സൂക്ഷിച്ചാൽ ദുഖിക്കേണ്ട | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സൂക്ഷിച്ചാൽ ദുഖിക്കേണ്ട

പരക്കെപ്പരക്കുന്ന വൈറസ് ചുറ്റും
പരക്കാതിരിക്കാൻ നമുക്കെന്തു ചെയ്യാം
കരം ശുദ്ധമാക്കാം ശുചിത്വം വരിക്കാ_
മിരിക്കാം നമുക്കിന്ന് വീട്ടിൽ സുഹൃത്തേ
പുറത്തേക്കു പോകേണ്ട ലാപ്ടോപ്പ് തുറന്നാൽ
പുറം ജോലിയെല്ലാം യഥേഷ്ടം നടത്താം
കൃഷിയെല്ലാം ചെയ്തിടാം വീട്ടിൽതന്നെ
നേടിടാം ആരോഗ്യം നല്ലപോലെ
ഇടയ്ക്കെങ്കിലും വൃത്തിയാക്കൂ കൈകൾ താൻ
തൊടേണ്ടാ മുഖവും മൂക്കുമിരുകണ്ണുകളും
മടിക്കാതെയിമ്മട്ടു സൂക്ഷിക്കേണം തെ_
ല്ലിടക്കെങ്കിലും നീ പുറത്തുപോയാൽ
 

ജഹാന ഷറിൻ
6 D പി.എം.എസ്.എ.പി.ടി.എച്ച്.എസ്.എസ്. കക്കോവ്
കൊണ്ടോട്ടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത