ജി.എൽ.പി.എ.സ്. അന്നശ്ശേരി./അക്ഷരവൃക്ഷം/അപ്പുവിന് കിട്ടിയ അറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
22:48, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17401 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അപ്പുവിന് കിട്ടിയ അറിവ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അപ്പുവിന് കിട്ടിയ അറിവ്
പതിവുപോലെ അപ്പു നേരത്തെതന്നെ എഴുന്നേററ് ബാൽക്കണിയിൽ

പോയി നിന്നു. അവിടെ നിന്ന് റോഡിലേക്കു നോക്കിയിരി‍ക്കാൻ നല്ല രസമാണ്.
റോഡിലൂടെ ഒരു പാട് പേർ നടക്കുന്നതും ഒാടുന്നതും സുഖകരമായ കാഴ്ചയാണ്.<
ആളുകൾ ജോഗിങ്ങിനു പോകുന്നതാണെന്നാണ് അമ്മ പറഞ്ഞത്.

                 പെട്ടെന്നാണ് അവൻ ആകാഴ്ച കണ്ടത്. ചില ആളുകൾ കൈയിൽ

എന്തോ നിറച്ച കവറുകൾ പിടിച്ചിരിക്കുന്നു. ആളൊഴിഞ്ഞ തക്കം നോക്കി അത് റോഡിൻെറ <
സൈഡിലേക്ക് വലിച്ചെറിഞ്ഞുകൊണ്ട് അവർ പോകുന്നു. ഇതു കണ്ട അപ്പു <
താഴേക്ക് ഒാടി വന്ന് അമ്മയോട് വിവരം പറഞ്ഞു.

                  അത് അവരുടെ വീട്ടിലെ ഭക്ഷണാവശിഷ്ടങ്ങളും, ആവശ്യമില്ലാത്ത 

സാധനങ്ങളുമാണെന്നും അത് ഇങ്ങനെയാണ് ഒഴിവാക്കുന്നതെന്നും അമ്മ പറഞ്ഞു.

പക്ഷേ ഇതൊന്നും നമ്മൾ ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണെന്ന് അമ്മ 

ഒാർമ്മിപ്പിച്ചു. കൂടാതെ ഈ മാലിന്യത്തിൽ നിന്നു വരുന്ന ഈച്ചകളും കൊതുകുകളും<
ഒരു പാട് രോഗങ്ങൾ ഉണ്ടാക്കുകയും ചെയ്യും. ആരോഗ്യസംരക്ഷണം പോലെ തന്നെ<

വളരെ പ്രധാനപ്പെട്ടതാണ് പരിസ്ഥിതിസംരക്ഷണവും. ഇതെല്ലാം ക്ഷമയോടെ 

കേട്ടിരുന്ന അപ്പുവിനൊരു സംശയം.നമ്മുടെ വീട്ടിലെ മാലിന്യങ്ങൾ എവിടെയാണ് <
കളയുന്നതമ്മേ ? അമ്മ പറഞ്ഞു. നമ്മുടെ വീടിൻെറ പിറകിലുള്ള വലിയ പാത്രം <
കണ്ടിട്ടില്ലേ, അതിലാണ് എല്ലാ ഭക്ഷണാവശിഷ്ടങ്ങളും ഇടുന്നത്. അത് കുറെക്കഴിയുമ്പോൾ<
നല്ല വളമായി മാറും.അതല്ലേ നാം പച്ചക്കറികൾക്ക് ഉപയോഗിക്കുന്നത്.<
അപ്പുവിന് ഇതെല്ലാം ഒരു പുതിയ അറിവായിരുന്നു.

                  "അപ്പുമോന് സ്കൂളിൽ പോകേണ്ടേ?, വേഗം പോയി കുളിച്ചുവാ" അമ്മ

പറഞ്ഞു. അപ്പു വേഗത്തിൽ കുളിച്ചൊരുങ്ങി ഭക്ഷണം കഴിക്കാനിരുന്നു. "നീ കൈ കഴുകിയോ? “ <
അമ്മ ചോദിച്ചു. "ഞാനിപ്പോൾ കുളിച്ചതല്ലേയുള്ളൂ.” അപ്പു പറഞ്ഞു.<

"മോനെ ഭക്ഷണം കഴിക്കുന്നതിനു മുമ്പ് കൈ നന്നായി കഴുകണം.” അമ്മ പറഞ്ഞതു 

കേട്ട് അപ്പു കൈകഴുകി ഭക്ഷണം കഴിച്ചു, സ്കൂളിലേക്ക് പോകാനിറങ്ങി. അപ്പോൾ അമ്മ ചോദിച്ചു.<
"നീ തൂവാല എടുത്തിട്ടുണ്ടോ? ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ട് മൂക്കും<

വായയും പൊത്തിപ്പിടിക്കണം.” അപ്പു അമ്മയോട്  തൂവാലയും വാങ്ങി യാത്ര പറഞ്ഞ് 

സ്കൂളിലേക്ക് പോയി.

ഹരിപ്രിയ. കെ.എം.
നാല് ബി. ജി.എൽ.പി.എ.സ്. അന്നശ്ശേരി
ചേവായൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ