ബി ഇ എം എൽ പി സ്കൂൾ പയ്യന്നൂർ/അക്ഷരവൃക്ഷം/പ്രകൃതിയെ സംരക്ഷിക്കു

Schoolwiki സംരംഭത്തിൽ നിന്ന്
22:41, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13934 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പ്രകൃതിയെ സംരക്ഷിക്കു..... <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതിയെ സംരക്ഷിക്കു.....

പരിസ്ഥിതിയെ സംരക്ഷിക്കാം പ്രകൃതി അമ്മയാണ്. അമ്മയെ മാനഭംഗപ്പെടുത്തരുത്. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിന് കാരണമാകും. പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിക്കാനുള്ള അവസരമായി ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 1972 മുതലാണ് ലോക പരിസ്ഥിതി ദിനം ആചരിച്ച തുടങ്ങുന്നത്. എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട് എന്ന സങ്കല്പമാണ് ലോക പരിസ്ഥിതി ദിനത്തിന്റെ കാതൽ. പ്രതീക്ഷ കൈവിടാതെ മലിനീകരണത്തിനെതിരെ വനനശീകരണത്തിനെതിരെ പ്രവർത്തിക്കുകയാണ് പാരിസ്ഥിതിക സ്ഥിരത ഉറപ്പാക്കാനുള്ള ഒരു മാർഗ്ഗം. ഭൂമിയെ സുരക്ഷിതവും ഫലപ്രദവുമായ ഒരു ആവാസകേന്ദ്രമായി നിലനിർത്തുകയും സുഖവും ശീതളവും ആയ ഒരു ഹരിത കേന്ദ്രമായി അടുത്ത തലമുറയ്ക്ക് കൈമാറുകയും ചെയ്യേണ്ടത് ആവശ്യമാണ്. നഗരങ്ങളെല്ലാം മലിനീകരണത്തിന്റെ മാരക ഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. കൂടുതൽ ആളുകൾ നഗരങ്ങളിൽ താമസിക്കുന്നത് കുടിവെള്ളത്തിനും ശുചീകരണത്തിനും പ്രശ്നങ്ങളുണ്ടാക്കുന്നു. അതോടൊപ്പം ആരോഗ്യ പ്രശ്നങ്ങൾ ഏറിവരികയും ചെയ്യുന്നു. മനുഷ്യവംശത്തെ തന്നെ കൊന്നൊടുക്കാൻ ശേഷിയുള്ള മാരക രോഗങ്ങൾ പടർന്നു പിടിക്കുന്നു. സാംസ്കാരികവും സാമ്പത്തികവുമായ പുരോഗതിയ്ക്ക് വികസനം ആവശ്യമാണ്. പക്ഷേ അത് പ്രകൃതിയെ നശിപ്പിച്ചു കൊണ്ടാകരുത്. അശാസ്ത്രീയമായ വികസന പ്രവർത്തനങ്ങളിലൂടെ പരിസ്ഥിതിയുടെയും ഭൂമിയുടെയും നിലനിൽപ്പ് അപകടത്തിൽ ആയേക്കാം. പ്രകൃതിക്കു മേലുള്ള അനിയന്ത്രിതമായ ഇടപെടൽ മൂലം പ്രകൃതിയുടെ സ്വാഭാവിക സൗന്ദര്യം നശിപ്പിക്കുന്നതോടൊപ്പം പാരിസ്ഥിതിക നാശവും വരുത്തി വെക്കുന്നു. ഇതു കാരണം ഓരോ വർഷവും കഴിയുമ്പോഴും പ്രകൃതിക്ഷോഭങ്ങൾ കൂടിവരുന്നു. പ്രളയവും വരൾച്ചയും എല്ലാം മനുഷ്യൻ ചെയ്തുകൂട്ടുന്ന പരിസ്ഥിതി നാശത്തിന്റെ ഫലമാണ്. കൂടാതെ വനനശീകരണം അനാരോഗ്യകരമായ ഭൂവിനിയോഗം തുടങ്ങിയവ നാശോന്മുഖമായ ദിശയിലേക്കാണ് നമ്മെ നയിക്കുന്നത്. പ്രകൃതിയും മനുഷ്യനും ഒന്നാണ്. പ്രകൃതി ഇല്ലെങ്കിൽ മനുഷ്യനില്ല. അതിനാൽ ഈ പുഴയും കിളിയും മരവും കുന്നും സംരക്ഷിക്കേണ്ടത് അനിവാര്യമാണ്

സാഹിത്യ ടി വി
3 C ബി ഇ എം എൽ പി സ്കൂൾ പയ്യന്നൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം