ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.യു.പി.സ്കൂൾ പെണ്ണുക്കര/അക്ഷരവൃക്ഷം/മുന്നേറാം കൂട്ടരെ

Schoolwiki സംരംഭത്തിൽ നിന്ന്
22:40, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- P s sreekumari (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മുന്നേറാം കൂട്ടരെ | color= 2 }} <center> <po...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മുന്നേറാം കൂട്ടരെ

പോരാടുവാൻ നേരമായിന്നു കൂട്ടരേ പ്രതിരോധത്തിലൂടെ .
കണ്ണി പൊട്ടിക്കാം നമുക്കീ ദുരന്തത്തിന്നലകളിൽ നിന്നും
മുക്തി നേടിടാം.
ഒഴിവാക്കിടാം സന്ദർശനങ്ങൾ
ഒഴിവാക്കിടാം ഹസ്തദാനം.
അല്പകാലം അകന്നിരുന്നാലും
പരിഭവിക്കേണ്ട പിണങ്ങിടേണ്ട .
പരിഹാസരൂപേണ കരുതലില്ലാതെ
നടക്കുന്ന സോദരേ കേട്ടുകൊൾക !
നിങ്ങൾ തകർക്കുന്നതൊരു
ജീവനല്ല,ഒരു ജനതയെയല്ലേ ?
ആരോഗ്യ രക്ഷയ്ക്ക് നൽകും നിർദ്ദേശം പാലിച്ചിടാൻ മനസ്സോടെ ശ്രമിക്കാം .
ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ മുന്നേറിടാം.
ഭയക്കാതെ ശ്രദ്ധയോടീ
നാളുകൾ സമർപ്പിക്കാം
ഈ ലോകനന്മയ്ക്കു വേണ്ടി.

ഋഷികേശ്.എസ്
7 A ഗവ. യു. പി. സ്‌കൂൾ പെണ്ണുക്കര, ആലപ്പുഴ, ചെങ്ങന്നൂർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത