ജി എച് എസ് എരുമപ്പെട്ടി/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
22:35, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsserumapetty (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അതിജീവനം | color=1 }} സമയമില്ലാർക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനം

സമയമില്ലാർക്കും സമയമില്ല എന്തിനും ഏതിനും സമയമില്ല ലോകം മുഴുവൻ വെട്ടിപ്പിടിക്കാൻ നെട്ടോട്ടമോടുന്ന പാവം മനുഷ്യർ ഓട്ടപ്പാച്ചിലിൽ മറന്നുപോയ് പലതും തൊട്ടയൽപ്പക്കത്തെ മുഖങ്ങളെപ്പോലും മിണ്ടാനും പറയാനും നേരമില്ല കൂട്ടായിരിക്കുവാൻ നേരമില്ല പരിസരം ശുചിയാക്കാൻ ഇല്ല നേരം മനുഷ്യമനസ്സിനെ മാറ്റി മറിയ്ക്കുവാൻ ഉറങ്ങുന്നവർ, ഉറക്കം നടിക്കുന്നവർ എല്ലാത്തിനും ഒരു മറുമരുന്നായ് എത്തിയവനാണീ കോവിഡ് സമയമില്ലെന്നുള്ള പരാതി തീർന്നു അയൽപക്കത്തെ മുഖങ്ങളെ കണ്ടു മക്കളോടൊപ്പം കളിച്ചീടുന്നു വ്യക്തിശുചിത്വം ശീലമാക്കി പരിസരം അത്രമേൽ വൃത്തിയാക്കി നന്മ തൻ പാഠങ്ങൾ നെഞ്ചിലേറ്റി ഓരോ മനുഷ്യനും മറികടക്കും കൊറോണയെന്ന ഈ മഹാമാരിയെ

അർച്ചന എം ആർ
5 G H S S ERUMAPETTY
KUNNAMKULAM ഉപജില്ല
THRISSUR


അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

[[Category:THRISSUR

‌ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ]][[Category:THRISSUR ‌ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ]][[Category:THRISSUR ‌ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ]][[Category:THRISSUR ‌ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ]]