Schoolwiki സംരംഭത്തിൽ നിന്ന്
പാടാൻ മറന്ന രാഗം
ആത്മാവിൻ നോവുകൾ വരികളായ് മാറുമ്പോൾ....
നിൻ കന്മഷി കണ്ണുകൾ കലങ്ങിയത് ആർക്കു വേണ്ടി ...
മൃതമാർന്ന പഴയൊരു വാക്കിനു വേണ്ടിയോ....
മരിക്കും സമൃതികളിൽ ജീവിച്ചു പോകുന്നൊരെൻ....
തന്ത്രികൾ മീട്ടാൻ തുടങ്ങുന്നു അകലങ്ങളിൽ.....
മനംപോലെ മാനവും ഇരുളുന്നു വീണ്ടും........
പെയ്തൊഴിയുന്നില്ല ഒരുത്തുള്ളി പോലും.....
പുഴയൊഴുക്കിൻ ഓളങ്ങൾ പോലെ.......
ദൂരെയ്ക്കകന്നു പോകുന്നു ചിന്തകളും.......
തുലാവർഷപെരുമഴയിൽ കണ്ണീർ മുത്തുകൾ അലിഞ്ഞു ചേരുന്നു........
ആരും തിരിച്ചറിയാത്തൊരെൻ കണ്ണീർ.....
മിന്നാമിനുങ്ങിൻ നുറുങ്ങുവെട്ടം പോൽ....
നീണ്ട മൗനത്തിൻ ഏകാന്തതയിൽ......
ഗദ്ഗദത്താലിറഞ്ഞ നൊമ്പരത്തിൻ......
മരിക്കാത്ത ഓർമ്മകൾ തൻ നടുവിൽ.......
ഇനിയും എത്ര നാൾ....
ഓർമ്മകളെൻ നന്നുത്ത മിഴികളെ തലോടുമ്പോൾ .......
മുളപ്പൊട്ടിയൊഴുകുന്നു കണ്ണുനീർ.....
നഷ്ടസ്വപ്നങ്ങളും നീ തന്നൊരു വാക്കും......
കടലിൽ അലിഞ്ഞു ചേരുന്നൊരു മഴത്തുള്ളി പോലെ......
ആരും അറിയാതെ അലിഞ്ഞില്ലാതായൊരെൻ പ്രണയo.....
എന്നിലെയെന്നെ നഷ്ടപ്പെടാതിരിക്കാൻ ....
എന്നും ഞാനോർക്കും നിൻ ചിരിയും തമാശകളും.....
പിന്നെ നീ തന്നൊരീ വാക്കും......
വർഷപാതങ്ങളിൽ കുത്തിയൊലിച്ചു പോകുന്നിതാ.....
അർഥമില്ലാത്ത കുറെ ഓർമ്മകളും.......
വിടരാതെ കൊഴിഞ്ഞു പോയ ഇളംമൊട്ടു പോലുള്ളൊരെൻ പ്രണയവും.......
|