ഗവൺമെന്റ് എൽ പി എസ്സ് ആലത്തോട്ടം/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
21:55, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി

പുഴകൾ മലകൾ വൃക്ഷലതാദികൾ
എത്ര സുന്ദരമീ പ്രകൃതി
കളം കളം പാടുന്ന കൊച്ചരുവി
പച്ചയുടുപ്പിട്ട നെൽപ്പാടങ്ങൾ
   ഓലയിൽ ഊയലാടും
   തൂക്കണാം കുരുവികൾ
   മധുനുകരുന്ന പൂമ്പാറ്റകൾ
   മധുരമായ് പാടുന്ന പൂങ്കുയിലും
മല്ലികപ്പൂവിൻ നറുമണവും
മാനത്തു തെളിയുന്ന വാർമഴവില്ലും
നൃത്തം ചവിട്ടും മയിലുകളും
എന്തൊരു കാന്തിയാണെല്ലാമെല്ലാം
    കാർമേഘം മൂടുന്ന വാനവും പിന്നെയാ
    മുത്തുകൾ പോലുള്ള മഴത്തുള്ളികൾ
    എത്ര മനോഹരമാണീനാട്
     എത്ര സുന്ദര മീ പ്രകൃതി !
പ്രകൃതി തൻ മക്കളാംനമുക്ക്
ഒത്തുചേർന്ന്സംരക്ഷിച്ചിടാം
പ്രകൃതിയാണമ്മ പ്രകൃതിയാണമ്മ
പ്രകൃതിതൻ മക്കൾ നാമെല്ലാം

അർജുൻ എം എൻ
2 ഗവ എൽ പി എസ് ആലത്തോട്ടം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത