കെ കെ എം ജി വി എച്ച് എസ് എസ് ഇലിപ്പക്കുളം/അക്ഷരവൃക്ഷം/ കരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
21:55, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kkmgvhsselippakulam (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കരുതൽ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കരുതൽ

ആമോദമുണ്ടീ ലോകംത
ൻ കുതിപ്പിൽ :
നമ്മളെ കാക്കുവാൻ നാടിനെ കാക്കുവാൻ,
ഈ കൊച്ചുഭൂമിയെ കാത്തിടാനായ്.
പാലിച്ചിടാം ശുചിത്വം നന്നായ്,
ഒരുപാട് വസ്ത്രം ചേക്കേറുമീ മേനിയിൽ :
വൃത്തിയെ സൂക്ഷിച്ചിടാം,
കരുതലിനായിട്ടീ ശുചിത്വം
കരുതിവെക്കാം കൈവിടാതെ.
ചിന്തകൾ മിന്നിമായും ചിത്തത്തിൻ കോണിലായ്
ശുചിത്വം കാത്തുവെക്കാം.
ബാഹ്യശുചിത്വം മാത്രം പോരായുള്ളിൽ,
നന്മതൻ ശുദ്ധിയും കാത്തിടേണം.
ശുചിത്വം വിതറിയീ ഭൂമിയാമമ്മതൻ,
രക്ഷയ്ക്കായി ഒരുമിച്ചീടാം.


 

ലക്ഷ്‌മി പി ബി
9A കെ .കെ.എം .ജി .വി. എച്ച്.എസ്.എസ് ഇലിപ്പക്കുളം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത