ഗവൺമെന്റ് എൽ പി എസ്സ് ആലത്തോട്ടം/അക്ഷരവൃക്ഷം/കുട്ടുവിന്റെ ധീരത
കുട്ടുവിന്റെ ധീരത
അന്നും കുട്ടു പതിവു പോലെ രാവിലെ തന്നെ ഉണർന്നു. അവൾ പല്ലു തേയ്ക്കാനായി മുറ്റത്തിറങ്ങി. മോനേ.... അമ്മ വിളിച്ചു. എങ്ങനെയുണ്ട് നിന്റെ തലവേദന? ഓ ! അമ്മേ .....അതൊന്നും പറയണ്ട. എനിക്ക് ഒരു കുറവും ഇല്ല. അപ്പോൾ ..... ഇന്ന് സ്കൂളിൽ പോകണ്ട അല്ലെ ? അവൻ കരയാൻ തുടങ്ങി. എനിക്കു പോണം . എനിക്ക് പോണം. മോനേ .... ഇന്നലെ സ്കൂളിൽ വെയിലത്ത് ഓടിക്കളിച്ചില്ലേ ? അതാ കാരണം. ഞാൻ പറയാറില്ലെ ? വെയിലത്ത് കളിക്കരുതെന്ന് . അമ്മ തുടർന്നു ... അമ്മേ.... ഞാനല്ല അമ്മയാണ് എന്റെ രോഗത്തിന്റെകാരണം. അവൻ മുഖത്തടിച്ചതു പോലെ മറുപടി പറഞ്ഞു. അമ്മ ഇന്നലെ ചപ്പുചവറുകൾ കത്തിച്ചപ്പോൾ എന്തിനാണ് പ്ലാസ്റ്റിക്ക് കവറുകളും മറ്റും ഇട്ട് കത്തിച്ചത്. ആ നാറ്റം ....അതാണ് എന്റെ തലവേദനയ്ക്കു കാരണം. അപ്പോൾ മുതലാണ് എനിക്ക് തലവേദന തുടങ്ങിയത്. അയ്യോ ! മോനേ ഇനി ഞാൻ പ്ലാസ്റ്റിക്ക് കത്തിക്കില്ല. പ്ലാസ്റ്റിക്ക് കവറുകൾവേർതിരിച്ച് നമ്മുടെ പഞ്ചായത്തിൽഏൽപിക്കാം. അവർ അത് സംസ്ക്കരിക്കട്ടെ. ഇതു കേട്ട് കുട്ടുവിന് സന്തോഷമായി. അവൻ തുള്ളിച്ചാടിക്കൊണ്ട് സ്കൂളിലേയ്ക്ക് പോയി .
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ