ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/അക്ഷരവൃക്ഷം/'''മഹാമാരി

21:40, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kunhimohamedictmlpm (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മഹാമാരി <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി

പരക്കെപ്പരക്കുന്ന വൈറസ്സുചുറ്റും
പരക്കാതിരിക്കാൻ നമുക്കെന്തു ചെയ്യാം
കരം ശുദ്ധമാക്കാം ശുചിത്വം വരിക്കാ-
മിരിക്കാം നമുക്കിന്നു വീട്ടിൽ സുഹൃത്തെ
          പുറത്തേയ്ക്കു പോകേണ്ട, ലാപ്‍ടോപ് തുറന്നാൽ
          പുറം ജോലിയെല്ലാം യഥേഷ്ടം നടത്താം
          പുറം ലോകമെല്ലാമതിൽ കണ്ടിരിക്കാം
          മറക്കല്ലെ കൈവൃത്തിയാക്കീടുവാൻ
ഇടയ്ക്കെങ്കിലും വൃത്തിയാക്കൂ കരം താൻ
തൊടേണ്ടാ മുഖം മൂക്കുമക്കണ്ണുണ്ട് രണ്ടും
മടിക്കാതെയിമ്മട്ടു സൂക്ഷിക്കണം നാം
തുരത്തിടാം ഈ മഹാമാരിയെ......

വൈഗ എൻ
5 ബി [[|ജി.യു.പി.എസ് മുണ്ടോത്തുപറമ്പ]]
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത