ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി/അക്ഷരവൃക്ഷം/മഹാവിപത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
21:35, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Chempanthotty C U P S (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാവിപത്ത് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാവിപത്ത്

ജനുവരി മാസം ചൈനയിൽ നിന്നും
ലോകം മുഴുവൻ പടർന്നൊരു മഹാമാരി
കൊറോണയെന്നും കോവിഡ് എന്നും വിളിപ്പേരുള്ളൊരു മഹാമാരി
പനിയും ചുമയും ശ്വാസം മുട്ടലും എല്ലാം ഇവന്റെ ലക്ഷണമല്ലോ
അമേരിക്കയിലും യൂറോപ്പിലും ലക്ഷങ്ങളെ ഇവൻ കൊന്നല്ലോ
അങ്ങനെ ഒരു ദിനം നമ്മുടെ നാട്ടിലും വിമാനം കേറി വന്നല്ലോ.
ശുചിത്വം പാലിച്ചും അകലം കാത്തും നമ്മൾ ഇവനെ തടഞ്ഞല്ലോ
എന്നാലിനിയും സൂക്ഷിക്കേണം രോഗം നമ്മുടെ പിറകെയുണ്ട്.
ജാഗ്രതയോടെ നിർദ്ദേശങ്ങൾ പാലിച്ചാൽ
ഇവനെ നമുക്ക് തളയ്ക്കാമല്ലോ.
കൈകൾ കഴുകിയും മാസ്ക് ധരിച്ചും വീട്ടിൽ നിന്നുമിറങ്ങാതെ
ഇവനെ നമുക്ക് തുരത്തീടാം.
നമ്മുടെ നാടിൻ രക്ഷയ്ക്കായ് ജീവൻ പോലും പണയം വച്ച്
രാപ്പകലില്ലാ സേവനം ചെയ്യും
സഹോദരെ നമുക്ക് ഓർമ്മിക്കാം
അവരുടെ ജീവിത നന്മയ്ക്കായ്
നമുക്കെല്ലാം പ്രാർത്ഥിച്ചീടാം.
 

ദിൽരാജ് ദിനേശ്
4 B ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത