സെന്റ് മേരീസ് ജി എച്ച് എസ് എടത്വ/അക്ഷരവൃക്ഷം/ ശുചിത്വബോധം

Schoolwiki സംരംഭത്തിൽ നിന്ന്
21:27, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Treesa1 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വബോധം | color= 4 }} <p> <br>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വബോധം


ശുചിത്വം ഒരു സംസ്കാരമാണെന്ന് തിരിച്ചറിഞ്ഞവരായിരുന്നു നമ്മുടെ പൂർവ്വികൻമാർ. നമ്മുടെ ആരോഗ്യവും ശുചിത്വവും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന രണ്ടു കാര്യങ്ങളാണ്. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ മുൻപന്തിയിൽ നിൽക്കുന്നുവെന്ന് നാം അവകാശപ്പെടുമ്പോഴും ശുചിത്വത്തിൻ്റെ കാര്യത്തിൽ കുറച്ചു പുറകോട്ടു പോകുന്നുവെന്ന് മനസ്സിലാക്കാവുന്നതാണ്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? വ്യക്തി ശുചിത്വത്തിൽ ഏറെ ശ്രദ്ധിക്കുന്ന നാം സാമൂഹിക ശുചിത്വത്തിന് വേണ്ടത്ര പ്രാധാന്യം നൽകുന്നില്ല എന്നതു തന്നെയാണ് കാരണം .സ്വന്തം വീടിൻ്റെ പരിസരം വൃത്തിയാക്കാൻ വേണ്ടി അന്യൻ്റെ പരിസരം വൃത്തിഹീനമാക്കുന്ന ഒരു സംസ്കാരത്തിലേയ്ക്ക് ചിലരെങ്കിലും മാറിയിരിക്കുന്നു.പൊതു ഇടങ്ങൾ വ്യത്തിയായി സൂക്ഷിക്കാൻ പലപ്പോഴും നാം ശ്രദ്ധിക്കാറില്ല. ഈ ശീലങ്ങളൊക്കെ നാം മാറ്റിയെടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്. ആവർത്തിച്ചു വരുന്ന പല പകർച്ചവ്യാധികളും നമ്മുടെ ശുചിത്വമില്ലായ്മക്കുള്ള തിരിച്ചടിയാണെന്ന് തിരിച്ചറിയണം.വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടുകളും അന്തരീക്ഷവും മാലിന്യവിമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം. അതു കൊണ്ട് വ്യക്തി ശുചിത്വത്തോടൊപ്പം ഗൃഹ ശുചിത്വവും പരിസര ശുചിത്വവും സ്ഥാപന ശുചിത്വവും പൊതു ശുചിത്വവും സാമൂഹിക ശുചിത്വവുമൊക്കെ നമുക്ക് ശീലിക്കാം. ഓരോരുത്തരും അവരവരുടെ കടമകൾ നിറവേറ്റിയാൽ ശുചിത്വം തന്നേ ഉണ്ടാകും .അങ്ങനെ നമ്മുടെ മണ്ണിനെ ജലത്തെ വായുവിനെ അതിലൂടെ നമ്മുടെ പ്രകൃതിയെത്തന്നെ നമുക്ക് കാത്തു സംരക്ഷിക്കാം

അലീന അന്ന കുര്യൻ
-VI-B സെന്റ് . മേരീസ് ജി. എച്. എസ്. എടത്വ
തലവടി ഉപജില്ല
{{{ജില്ല}}}
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം
[[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ]][[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ]][[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ]][[Category:{{{ജില്ല}}} ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ]]