ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, മണിയൂർ/അക്ഷരവൃക്ഷം/മർത്യാ

21:24, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Admin16056 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മർത്ത്യാ ....

തരുവാം എനിക്കിനി തരൂ
എൻ നിറവാർന്ന കാലം.
എൻ ചില്ലകൾ സ്വർഗ്ഗമായ്
തേൻ മധുരമാം കാലം.

ഓർക്കുവിൻ മർത്ത്യാ എൻ-
ജന്മം സഫലമാം കാലം.
നിൻ മഴുവായ കാലൻ
എന്നിൽ പതിച്ചൊരാ കാലം.

എൻ ഉയിരറ്റ തനുവിനാൽ
വിതുമ്പിയ ദ്വിജങ്ങളേറെ.
എൻ പൊഴിഞ്ഞൊരിലകളാൽ
താപമേറ്റ പുഴുക്കളേറെ.

എന്നുടലിലെ രുധിരത്തിന്റ വാസനയറിയുക
എൻ കണ്ണിലെ താപത്തിൻ ചൂട് നീ അറിയുക.
എൻ മനസ്സിലെ മുറിവു തൻ ആഴമറിയുക.
ജീവൻ തൻ വില നീ അറിയുക മർത്ത്യാ.

നോക്കുവിൻ മർത്ത്യരിൽ
നിഴലേറ്റ ജീവികൾ
കുതിക്കുവാൻ വേണ്ടി
കിതക്കുകയാണിന്ന്

ശിവകൃഷ്ണ. വി.എസ്
9 - A ഗവ. ഹയർ സെക്കന്ററി സ്കൂൾ, മണിയൂർ
വടകര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത