ചാലാട് സെൻട്രൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പരിസ്ഥിതി
പരിസ്ഥിതി
പരിസ്ഥിതി എന്നത് മനുഷ്യനും സസ്യലോകവും ജന്തുലോകവും കൂടി ചേർന്നതാണ് . എല്ലാ മനുഷ്യനും ശുദ്ധവായുവും ശുദ്ധജലവും ജൈവ വൈവിധ്യത്തിൻ്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട് എന്ന സന്ദേശമാണ് പരിസ്ഥിതി ദിനം കൊണ്ട് ഉദ്ദേശിക്കുന്നത് . പരിസ്ഥിതിയുമായുള്ള പരസ്പര ബന്ധം ഇന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു . ജീവൻ്റെ നിലനിൽപ്പിന് തന്നെ ആവശ്യമായതാണ് ജലം . പക്ഷെ ഇപ്പോൾ നാം മാലിന്യവും ചപ്പുചവറുകളും പ്ലാസ്റ്റിക്കുകളും എല്ലാം നദികളിലും മറ്റുമെല്ലാം വലിച്ചെറിയുന്നു . ഇതു മൂലം പരിസ്ഥിതിക്ക് വലിയ പ്രശ്നം നേരിടേണ്ടി വരുന്നു . നമ്മുടെയും സസ്യങ്ങളുടേയും മൃഗങ്ങളുടേയും ആവാസവ്യവസ്ഥയുടെ താളം തെറ്റിക്കുകയും മനുഷ്യൻ്റെ നിലനിൽപ്പ് തന്നെ അപകടത്തിലാവുകയും ചെയ്യും . മരങ്ങൾ വെട്ടിനശിപ്പിക്കുന്നത് പരിസ്ഥിതിക്ക് ഏറെ കോട്ടം വരുത്തുന്നു . മലിനീകരണത്തിനെതിരെയും വനനശീകരണത്തിനെതിരെയും പ്രവർത്തിക്കുന്നതാണ് പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാനുള്ള മാർഗം . ജലസ്രോതസുകൾ സംരക്ഷിച്ചും മരങ്ങളും സസ്യങ്ങളും നട്ടുപിടിപ്പിച്ചും പരിസ്ഥിതിയെ നമുക്ക് സംരക്ഷിക്കാം .
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ