വി.ജി.എസ്സ്.എസ്സ്.എ.എച്ച്.എസ്സ്.എസ്സ് നെടിയവിള/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
*ഞങ്ങൾക്കും ജീവിക്കണം|       

നാം ഇന്ന് അതിജീവനത്തിന്റെ പാതയിലാണ്. അനുദിനം ഭൂമിയിലും പ്രപഞ്ചത്തിലുമുള്ള അവസ്ഥാവിശേഷണത്തിന് മാറ്റം വന്നിരിക്കുന്നു. എന്റെ പൂർവികർ പറഞ്ഞു കേട്ടതനുസരിച്ചുള്ള നമ്മടെ കാലാവസ്ഥയിൽ വലിയ വ്യത്യാസം വന്നു തുടങ്ങി. മഴ ലഭിക്കേണ്ട സമയത്ത് കടുത്ത വേനലും തെളിഞ്ഞ കാലാവസ്ഥ സമയങ്ങളിൽ പേമാരിയുമാണ് ഇപ്പോൾ കുറേ കാലങ്ങളായി നമുക്ക് ലഭിക്കുന്നത് . ഈ കാലാവസ്ഥാവ്യതിയാനം മനുഷ്യ നിർമ്മിതമാണോ. അതിനെക്കുറിച്ച് എനിക്ക് വ്യക്തമായി അറിയില്ല. അതിന് പരിസ്ഥിതി ശാസ്ത്രജ്‍ഞന്മാരുടെ ശാസ്ത്രീയ പഠനം ആവശ്യമാണ്. എങ്കിൽ തന്നെയും നമ്മുടെ കേരളത്തിൽ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രളയവും അതിനു ശേഷമുള്ള ദുരന്തങ്ങളും മലയാളികൾക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. ടിവിയിലും പത്രത്തിലും വായിച്ചറിഞ്ഞ സംഭവങ്ങൾ ‍ഞങ്ങളെ വല്ലാതെ വിഷമിപ്പിക്കുന്നുണ്ട്. ഈ നൂറ്റാണ്ടിൽ സംഭവിച്ച ഈ പ്രകൃതി ദുരന്തങ്ങളിൽ എത്ര മാത്രം നഷ്ടങ്ങളാണ് നമുക്കുണ്ടായത്. ഒറ്റ രാത്രികൊണ്ട് തങ്ങളുടെ എല്ലാമെല്ലാമായ മക്കളെ നഷ്ടപ്പെട്ടവർ, കിടപ്പാടവും കൃഷിയും നഷ്ടപ്പെട്ടവർ, പഠന സാമഗ്രികൾ നഷ്ടപ്പെട്ടവർ, ഒന്നു രക്ഷപ്പെടാൻ പോലും സാധിക്കാതെ ജീവനു വേണ്ടി നിലവിളിച്ച കിടപ്പിലായവരും മാരക രോഗികളായിട്ടുള്ളവരും വികലാംഗരും മിണ്ടാപ്രാണികളും ..... ഹോ ആലോചിക്കാൻ കൂടി കഴിയുന്നില്ല, ആ ദുരന്തതീരം. ഈ വർഷം കുത്തുമലയിലും മലപ്പുറത്തെ കവളപ്പാറയിലും സംഭവിച്ച ദുരന്തത്തിൽ മനുഷ്യർക്കും പങ്കില്ലേ എന്ന് ഒരു സംശയം. നമ്മുടെ ഈ കൊച്ചു കേരളത്തിന്റെ പ്രകൃതി സംരക്ഷണ പ്രദേശമായ പശ്ചിമ ഘട്ട മലനിരകൾ അതിജീവനത്തിന്റെ പാതയിലാണ്. കാരണം ജനപ്പരുപ്പം ഉണ്ടാകുമ്പോൾ ജനങ്ങൾ അതിവസിക്കുന്നതിനായി വനം കയ്യേറുന്നു. അപ്പോൾ സ്വാഭ്വാവികമായി അവിടെ ഉള്ള കുന്നുകളും മലകളും മരങ്ങളും നശിപ്പിക്കപ്പെടുന്നു. ഇപ്പോൾ നടന്ന ദുരന്തങ്ങളുടെ പ്രധാന കാരണം മഴവെള്ളം തങ്ങിനിർത്തുവാൻ മരങ്ങളും മലകളും ഇല്ലാതെ പോയതാണെന്ന് വിദഗ്ദർ പറഞ്ഞു തന്നല്ലോ! മനുഷ്യന്റെ അത്യാഗ്രഹമാണ് ഈ ദുരന്തങ്ങളുടെ മറ്റൊരു പ്രധാന കാരണം നമ്മുടെ ആവശ്യത്തിനുള്ളതെല്ലാം ഈ ഭൂമിയിൽ ഉണ്ടെന്നിരിക്കെ . അനാവശ്യത്തിനും അത്യാഗ്രഹത്തിനും തികയില്ല

ഭവിൻ സുഗതൻ
7E [[39047|]]
ശാസ്താംകോട്ട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം