ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
പ്രപഞ്ചത്തിൻ വരദാനമാണു ഭൂമി ഭൂമിയെ സുന്ദരിയാക്കുന്ന പ്രകൃതിതൻ ഹൃദയത്തുടിപ്പീ ഹരിത ചാരുത അരുവികൾതൻ കളകളാരവം പ്രകൃതിതൻ സംഗീതമല്ലോ. പച്ചപ്പട്ടു വിരിച്ച പാടങ്ങൾ പറവകൾക്കന്നമൂട്ടുന്നു. നിന്റെ കനിവാകുമീ ഹരിതാഭ എന്റെ ചിത്തത്തെയും ധന്യമാക്കുന്നു. നഷ്ടമാകല്ലൊരിക്കലുമീ ഭംഗി അതിനായൊരു തൈ നടുന്നു ഞാനും.