ടി.ഡി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/മനുഷ്യൻ എത്ര നിഷ്ഫലൻ !

21:05, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മനുഷ്യൻ  എത്ര  നിഷ്ഫലൻ  ! 

ഭൂമിയിലെ സർവ്വ ജീവജാലങ്ങളുട മേലും ആധിപത്യം സ്ഥാപിച്ചവനാണ്  മനുഷ്യൻ. മനുഷ്യന്റെ   വിവേചന ശക്തി  മൃഗങ്ങളിൽ നിന്നും അവനെ  വ്യത്യസ്തനാക്കി. പുരോഗമനത്തിന്റെ പാതയിൽ യാത്ര തുടങ്ങിയ മനുഷ്യൻ ഭൂമിയിൽ വൻ മാറ്റങ്ങൾ  സൃഷ്ട്ടിക്കുന്നു എങ്കിലും,  മനുഷ്യന്റെ പുരോഗമനത്തിനുള്ള ഈ മാറ്റങ്ങൾ  പ്രകൃതിയുടെ തകർച്ചയ്ക്ക് വഴിയൊരുക്കി. മനുഷ്യന്റെ അതിരുവിട്ട പ്രവർത്തനങ്ങൾ മറ്റു ജീവികളുടെ വംശനാശത്തിലേക്കു വരെ നയിക്കുന്ന വിതത്തിലുള്ളവയായിരുന്നു. ഇതിനെതിരെയുള്ള പ്രതികാരം എന്നവണ്ണം പ്രകൃതി മനുഷ്യനോട് പലവിധത്തിൽ പ്രതികരിച്ചു. മനുഷ്യൻ  എന്നും നിസ്സഹായനായി നിന്നിട്ടുള്ളത് ദുരന്തങ്ങൾക്ക് മുന്നിലാണ്. പല പ്രകൃതിദുരന്തങ്ങളും മനുഷ്യൻ കെട്ടിപടുത്തുയർത്തിയ പ്രശസ്തിയുടെയും, സ്വാർത്ഥതയുടെയും അടിത്തറയ്ക്കു കോട്ടം വരുത്തി. ഇന്ന് കൊറോണ എന്ന മഹാവിപത്ത് മൂലം ലോകമാകെ വിറങ്ങലിച്ചു നിൽക്കുമ്പോൾ മനുഷ്യൻ തന്റെ ജീവന്റെ നിഷ്ഫലതയെന്തെന്നു മനസ്സിലാക്കുന്നു.  നമ്മുടെ അഹങ്കരത്തിന്നു അറുതിവരുത്തിക്കൊണ്ട് നഗ്നനേത്രങ്ങൾക്കു കാണുവാൻ പോലും പറ്റാത്ത ഒരു വൈറസ് മൂലം മണിക്കൂറുകളുടെ വത്യാസത്തിൽ ആയിരങ്ങളും, പതിനായിരങ്ങളും മണ്മറയുമ്പോൾ വിങ്ങുന്ന മനസ്സുമായ്  ആ വാർത്ത കേൾക്കാനല്ലാതെ മനുഷ്യരായ  നമ്മെക്കൊണ്ട് ഒന്നും ചെയുവാൻ സാതികയുകയില്ല എന്നു നാം ഓർക്കേണ്ടിയിരിക്കുന്നു. ബദ്ധങ്ങൾക്കിടയിൽ നാം കെട്ടിപടുത്തുയർത്തിയ  ജാതികോമരങ്ങൾക്ക്  യാതൊരുവിധ സ്ഥാനവും ഇല്ല എന്ന് നാം മനസിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
"കാലമതിന്റെ കനത്തകരംകൊണ്ട് 
ലീലയായി ഒന്നു പിടിച്ചുകുലുക്കിയാൽ 
പാടേ പതറികൊഴിഞ്ഞുപോം
 ബ്രഹ്മാണ്ഡപാദങ്ങളാം പുഷ്പങ്ങൾ ഒക്കെയും"
മനുഷ്യജീവിതത്തിന്റെ നിഷ്ഫലതയെ വെളിപ്പെടുത്തുന്ന മലയാളത്തിന്റെ വിലാപകാവിയുടെ വരികൾ പ്രസക്തമാകുന്ന ഈ വേളയിൽ മനുഷ്യത്വത്തിന്റെ മൂല്യം അറിഞ്ഞു കാലത്തിന്റെ ഈ വികൃതികളെ അതിജീവിക്കാൻ നാം പ്രാപ്തരാകട്ടെ.

Ann Sonnet Antony
10 D റ്റി ഡി എച്ച് എസ് എസ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം