സെന്റ്.ജോർജ്ജ്സ് എച്ച്.എസ്.എസ് കോതമംഗലം/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
21:04, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 27023 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് | color= 4 }} ഇന്ന് നാം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വൈറസ്

ഇന്ന് നാം വലിയ ഒരു വിപത്തിനെ നേരിടുകയാണ്. കൊറോണ വൈറസ്. അനേകരുടെ ജീവൻ എടുത്ത ഈ മഹാമാരിയെ തുരത്തേണ്ടത് ഈ ലോകത്തിനു അത്യന്താപേഷിതമായ കാര്യമാണ്. അമേരിക്ക, ഇറ്റലി, സ്പെയിൻ, ഉൾപ്പടെ നിരവതി രാജ്യങ്ങൾ ഈ വൈറസിന്റെ പിടിയിലാണ്. ഈ വൈറസിന് ചെറുത്‌ വലുത് എന്നിങ്ങനെ ഒന്നുമില്ല എല്ലാവരെയും നശിപ്പിക്കും ഈ മഹാമാരി. അതിനു ഉത്തമ ഉദാഹരണം ആണ് ഇറ്റലി, അമേരിക്ക, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ. പക്ഷെ ഇപ്പോൾ നമ്മൾ അതിജീവനത്തിന്റെ പാതയിലാണ്.

കൊറോണ മൂലം രാജ്യങ്ങൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. എല്ലാവരും വീടുകളിൽ തന്നെ ഇരിക്കുന്നത് വളരെ ദുഷ്കരമായ കാര്യമാണ്. 

എങ്കിൽ പോലും നിയമം പാലിച്ചു വീടുകളിൽ തുടരേണ്ടത് നമ്മുടെ ആരോഗ്യത്തിനു ആവശ്യമാണ്. ഈ ലോക്ക് ഡൗണിലും നിയമം ലംഘിച്ചു പുറത്തു അനാവശ്യമായി കറങ്ങി നടക്കാക്കുന്നവർ അനവധിയാണ്. ഈ ലോക്ക് ഡൗണിന്റെ സമയത്ത് സത്യസന്ധമായി ജോലി ചെയ്യുന്ന പോലീസമാർ ഡോക്ടർമാർ ഭരണത്തലവന്മാർ, എന്നിവരുടെ സേവനം മറ്റു രാജ്യങ്ങൾക്കു മാതൃകയാണ്. മറ്റു സമ്പന്നരാഷ്ട്രങ്ങൾ പോലും ഈ വൈറസിന് മുമ്പിൽ പകച്ചു നിൽക്കും പോലും നമ്മുടെ കൊച്ചുകേരളം എല്ലാ പ്രവർത്തനത്തിലും മുൻപിൽ നിൽക്കുന്നത് തികച്ചും അഭിനന്ദനാർഹമായ കാര്യമാണ് അതിജീവന പ്രവത്തനങ്ങളിൽ ഒന്നൊച്ചു നിന്നുകൊണ്ട് വൈറസ് പെരുകുന്ന കണ്ണി നമുക്ക് മുറിക്കാം.

അനീറ്റ ഷാജി
5 C സെന്റ് ജോർജ് എച്ച് എസ് എസ് കോതമംഗലം
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം