ഗവ. യു പി എസ് ഇടവിളാകം/അക്ഷരവൃക്ഷം/ അമ്മുവും ചിന്നുവും

Schoolwiki സംരംഭത്തിൽ നിന്ന്
21:03, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Edavilakom ups (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അമ്മുവും ചിന്നുവും <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്മുവും ചിന്നുവും

ഒരിടത്ത് ഒരു നല്ലവളായ കുട്ടി ഉണ്ടായിരുന്നു. ആ കുട്ടിയുടെ പേരാണ് അമ്മു.അമ്മു താമസിക്കുന്നത് ചിന്നു വിൻറെ വീട്ടിലാണ് .ആ കുടുംബത്തിലെ അംഗത്തെ പോലെ ആണ് കുടുംബാംഗങ്ങളെ സ്നേഹിച്ചും പരിപാലിച്ചു ജീവിച്ചിരുന്നത് . അമ്മു സ്കൂളിൽ പോയാലും എവിടെ പോയാലും തിരിച്ചു വന്ന ഉടനെ കൈകാലുകൾ വൃത്തിയായി കഴുകു മായിരുന്നു. ഒരു ദിവസം സ്കൂൾ വിട്ടു വരുമ്പോൾ വരുന്ന വഴിക്ക് ചിന്നുവിനെ കണ്ടു. റോഡിൽ നിന്നും പാഴ്വസ്തുക്കൾ എടുക്കുന്നത് കണ്ടു അപ്പോൾ അമ്മു പറഞ്ഞു ,പാഴ്വസ്തുക്കൾ എടുക്കരുത്. ഏതായാലും നീ എടുത്ത ഉടൻ തന്നെ പോയി കൈ കഴുക്, പക്ഷെ ചിന്നു കേട്ടില്ല .

അങ്ങനെ തന്നെ നടന്നു രാത്രിയായപ്പോൾ ദേഹം മുഴുവൻ ചൊറിച്ചിൽ വന്നു .കുറേ ദിവസം ആശുപത്രിയിൽ കിടന്നു.കൂട്ടുകാരെ കാണാൻ പറ്റാതായി .ഇഷ്ടമുള്ള ആഹാരം കഴിക്കാൻ പറ്റാതായി .കളിക്കാൻ പറ്റാതെഅങ്ങനെ വിഷമിച്ചു വന്നപ്പോൾഅമ്മു പറഞ്ഞു, ഞാൻ പറഞ്ഞതല്ലേ കൈ കഴുകണമെന്ന് ,പക്ഷേ നീ കേട്ടില്ല അതുകൊണ്ടല്ലേ ഇങ്ങനെയൊക്കെ സംഭവിച്ചത്. ചിന്നു നാണിച്ചു പോയി. കൈകൾ വൃത്തിയായി സൂക്ഷിക്കാൻ തുടങ്ങി മാത്രമല്ല അമ്മുവിനോട്സോറി പറഞ്ഞു. അമ്മുവിന് സന്തോഷമായി.

സാന്ദ്ര .എസ് ബി
5 B ഗവ യു പി എസ് ഇടവിളാകം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ