ഗവ. വെൽഫെയർ എൽ പി സ്കൂൾ, ചെറുവാക്കര/അക്ഷരവൃക്ഷം/ശുചിത്വബോധം

Schoolwiki സംരംഭത്തിൽ നിന്ന്
21:03, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sindhuarakkan (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ശുചിത്വബോധം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വബോധം

ശുചിത്വബോധമില്ലാത്ത ഒരു കൂട്ടം യുവാക്കൾ എന്നും രാമേട്ടൻെറ കടയുടെ മുൻപിൽ ഇരിക്കുമായിരുന്നു. അവർ എന്നും ആഹാരസാധനങ്ങൾ വാങ്ങിക്കഴിക്കുകയും അതിൻെറ അവശിഷ്ടങ്ങൾ അവിടെ ഉപേക്ഷിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് ദിവസങ്ങളോളം കാഴ്ചക്കാരനായ രാമേട്ടൻ ഒരു ദിവസം അവരെ ഉപദേശിച്ചു.അഹങ്കാരികളായ യുവാക്കൾ അയാളുടെ വാക്കുകൾ നിരസിക്കുകയും കൂടാതെ അയാളെ പരിഹസിക്കുകയും ചെയ്തു. ഇവർ കഴിച്ച ഭക്ഷണ പലഹാരങ്ങളുടെ മാലിന്യങ്ങൾ അവിടെ കുമിഞ്ഞു കൂടി. മഴക്കാലം വന്നു. അവിടെയുള്ള കുപ്പിയിലും മററും വെള്ളം നിറഞ്ഞു. കൊതുകുകൾ മുട്ടയിട്ട് പെരുകി. നാട്ടിലാകെ രോഗം പരന്നു.അങ്ങനെ രാമേട്ടനും രോഗബാധിതനായി. അയാൾ കട തുറക്കാതെയായി.

അങ്ങനെയിരിക്കെ ഒരു ദിവസം യുവാക്കൾ രാമേട്ടനെ കാണാൻ വീട്ടീലെത്തി. യുവാക്കളിൽ ഒരാൾ ചോദിച്ചു. അസുഖം എങ്ങനെയുണ്ട്? അപ്പോൾ രാമേട്ടൻെറ മറുപടി ഇങ്ങനെ ആയിരിന്നു- "കുറവുണ്ട്. പക്ഷെ നിങ്ങൾ അവിടെ മാലിന്യം ഇട്ടതു കൊണ്ടല്ലേ എനിക്ക് രോഗം വന്നത്. രോഗം പടരുന്ന ഈ സാഹചര്യത്തിലെങ്കിലും ശുചിത്വത്തെക്കുറിച്ച് മനസിലാക്കൂ.” ഇത് കേട്ട യുവാക്കൾ അവർക്ക് പററിയ അശ്രദ്ധ മൂലം ഉണ്ടായ വിപത്തോർത്ത് പശ്ചാത്തപിച്ചു. ആ നിമിഷം തന്നെ അവർ അവിടെ നിന്നിറങ്ങി.പെട്ടെന്ന് തന്നെ മാലിന്യങ്ങൾ വൃത്തിയാക്കി.പിന്നീട് അവർ എല്ലാ ശുചിത്വപ്രവർത്തനങ്ങളിലും പങ്കാളിയാവുകയും ചെയ്തു.അങ്ങനെ രാമേട്ടനിലൂടെ ശുചിത്വത്തെ കുറിച്ച് അവർ മനസിലാക്കി.പിന്നീട് ഒരു ശുചീകരണ വേളയിൽ അവർ ഇങ്ങനെ പ്രസംഗിക്കുകയുണ്ടായി, “ ശുചിത്വമുള്ള ലോകം സൃഷ്ടിക്കണമെങ്കിൽ ആദ്യം പരിസ്ഥിതി ശുചിത്വം അനിവാര്യമാണ്.”

അവന്തിക
ആറ് എ [[|ജി.യു.പി.എസ് പാപ്പിനിശ്ശേരി വെസ്ററ്]]
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ