എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്/അക്ഷരവൃക്ഷം/'''തിരിച്ചറിവിന്റെ കോറോണക്കാലം '''

Schoolwiki സംരംഭത്തിൽ നിന്ന്
തിരിച്ചറിവിന്റെ കൊറോണക്കാലം

റിട്ടയേർഡ് ഡോക്ടർ,ഡോക്ടർ മാധവൻ ഇന്ന് അൽപ്പം താമസിച്ചാണ് എഴുന്നേറ്റത്. എന്നും വരുന്നതുപോലെ ഗുളിക കഴിക്കുവാനുള്ള ഓർമ്മപ്പെടുത്തലായി കാനഡയിൽ നിന്ന് മകൾ ധന്യ മാധവന്റെ കാൾ ഇന്നുണ്ടായില്ല.എന്നാലും കൃത്യം ഒൻപതു മണിക്കുതന്നെ കാൾ വന്നു. പക്ഷെ അത് കാസർഗോഡ് കോവിഡ്- 19 ആശുപത്രിയിൽ നിന്നായിരുന്നു സംസാരിച്ചത് .മുൻ സഹപ്രവർത്തകനായിരുന്ന ബിമൽ നാരായണപ്പട്ടർ.'സർ, സാറിനെ ഞങ്ങൾക്കാവശ്യമുണ്ട്.ഒരു ഉപദേഷ്ടവായി'.ഡോക്ടർ എടുത്തടിച്ച സ്വരത്തിൽ പാഞ്ഞു, 'എനിക്ക് ആവില്ലടോ,ഞാൻ നരച്ചു '......ബിമൽ സംസാരിക്കാൻ തുടങ്ങി. 'എനിക്ക് അറിയില്ല,പക്ഷെ സർഞങ്ങളുടെ കൂടെ വേണം,സർ വരണം പ്ളീസ്'.കാൾ കട്ടായി.കോളിംഗ്‌ബെല്ലടിച്ചു.അത് യൂബറിൽ നിന്ന് ഭക്ഷണവുമായി എത്തിയതായിരുന്നു.അദ്ദേഹം പുറത്തേക്കിറങ്ങി ഭക്ഷണം വാങ്ങി.അദ്ദേഹത്തിന് സ്വയം ആഹാരമുണ്ടാക്കുവാൻ കഴിയുമായിരുന്നില്ല . ഭക്ഷണം കഴിച്ച ശേഷം അദ്ദേഹം ഒന്ന് നടക്കാനിറങ്ങി.വീടിനു സമീപമുള്ള പൂന്തോട്ടത്തിലേക്ക്.പെട്ടെന്ന് അദ്ദേഹത്തെ വഴിയിൽവെച്ചു ആരോ തടഞ്ഞു.'സർ ക്ഷമിക്കണം,ഐ ആം ഫ്രം കേരളം പോലീസ് .....കോവിഡിന്റെ പശ്ചാത്തലത്തിൽ വീടിനു പുറത്തേക്കു ഇറങ്ങാൻ പാടില്ലല്ലോ!.......സർ തിരിച്ചു പോകണം.'അദ്ദേഹം പറഞ്ഞു.'ക്ഷമിക്കണം,ഞാൻ അതിനെക്കുറിച്ചോർത്തില്ല.'ഇത്രയും പറഞ്ഞു കൊണ്ട് അദ്ദേഹം തിരിഞ്ഞു നടന്നു.വീട്ടിലെത്തി ബാൽക്കണിയിൽ ഒരു കസേരയിട്ടു.എന്നിട്ടദ്ദേഹം സ്വയം എന്നല്ലെങ്കിൽ ചെടികളോടായി സംസാരിക്കാൻ തുടങ്ങി.'കോവിഡ് -19 കൊറോണ വൈറസ് -നോവൽ കൊറോണ വൈറസ് ഡിസീസ്'.ചൈനയിലെ വുഹാനിലെ ഒരു ലാബിൽനിന്നു പുറത്തു ചാടിയ വൈറസെന്ന് ഒരു വിഭാഗം പറയുന്നു.കാട്ടിൽ വേട്ടയാടാൻ പോയ ഒരാൾ ഒരു പന്നിയെ പിടിച്ചുവെന്നും അതിനെ വുഹാനിലെ മാർക്കറ്റിലെത്തിച്ചുവെന്നും അവിടെ ഇറച്ചി ഭക്ഷിച്ച ഒരു സ്ത്രീയിലാണ് ആദ്യം കോവിഡ് സ്ഥിതീകരിച്ചതെന്നും ഒരു വിഭാഗം. എന്തായാലും ഒരു സ്ഥിതീകരണവുമില്ല. എന്തായാലും നമ്മുടെ നാട് ഒന്ന് ശാന്തമായി. ഇന്ന് വീടിനു മുകളിൽ കയറിനിന്നാൽ ദൂരെ പശ്ചിമ മലനിരകൾ പരന്നുകിടക്കുന്ന കാണാം.ഇന്ന് അന്തരീക്ഷത്തിൽ പൊടിപടലങ്ങളില്ല.റോഡുകൾ ശാന്തം.കടകൾ തുറക്കുന്നില്ല.എല്ലാം ശാന്തം. എന്നാലും ചിലരുണ്ട്,കാറുമെടുത്തു ലോകം ചുറ്റുന്നവർ.അവസാനം പോലീസ് പിടിക്കുമ്പോൾ ഞാൻ ഉയർന്ന ഉദ്യോഗസ്ഥന്റെ അനന്തിരവനാണെന്നുംപറഞ്ഞു ഭീഷണിപ്പെടുത്തുന്നവർ.അവരോടൊക്കെ എനിക്ക് പറയാനുള്ളത് ഇതാണ്.'മിസ്റ്റർ, ഞങ്ങൾ പറയുന്നത് ഞങ്ങൾക്ക് വേണ്ടിയല്ല നിങ്ങൾക്കു വേണ്ടിയാണ്‌'.അതേടോ , ഈ കോവിഡ് കാലത്താണ് കേരളാപോലീസെന്ന പന്ത്രണ്ടക്ഷരത്തിന്റെ വില മനസ്സിലാക്കുന്നത്.ഊണും ഉറക്കവുമില്ലാതെ,ജലപാനവും മറ്റുമില്ലാതെ,സ്വന്തം ഭാര്യയോടോ മക്കളോടോ ഒന്ന് സംസാരിക്കാൻ പോലും കഴിയാതെ നെട്ടോട്ടമോടുന്നവർ.ആദ്യം നിവർന്നു നിന്ന് അവർക്കൊരു സല്യൂട്ട് കൊടുക്കണം.ദി റിയൽ ആർമി ഓഫ് കേരള.