എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്/അക്ഷരവൃക്ഷം/ശുചിത്യം

20:56, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്യം

നമ്മുടെ ആരോഗ്യ അവസ്ഥയിൽ ശുചിത്യത്തിനു ഏറെ പ്രധാന്യം ഉണ്ട്. പ്രാചീന കാലം മുതൽ നമ്മുടെ പൂർവികർ ശുചിത്യത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധ പുലർത്തുന്നവർ ആയിരുന്നു. ആരോഗ്യ ശുചിത്യ പാലനത്തിന്റെ പോരായ്മകൾ ആണ് 90%രോഗങ്ങൾകും കാരണം. മഞ്ഞപിത്തം, എലിപനി, പകർച്ച പനി, ഡെങ്കി പനി, എന്തിനു വേറെ ഇപ്പോൾ നമ്മൾ നേരിടുന്ന മഹാമാരി ആയ കൊറോണ വൈറസ് പോലും ശുചിത്യം ഇല്ലായ്മ കാരണം പൊട്ടിപുറപെടുന്ന മാരക രോഗങ്ങൾ ആണ്. ഇങ്ങനെ ആവർത്തിച്ചു വരുന്ന പകർച്ച വ്യാധികൾ നമ്മുടെ ശുചിത്യം ഇല്ലായ്മക്ക് പ്രതിഫലമാണ് എന്നു നമ്മൾ ഓരോരുത്തരും മനസിലാക്കണം.

         ഏതൊരു പൗരന്റെയും മൗലികാവകശമാണ് ശുചിത്യമുള്ള ചുറ്റുപാടിൽ ജീവിക്കാണം എന്നത്. ശുചിത്യത്തിന് ഏറെ പ്രധാന്യം കൊടുക്കേണ്ട ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ സഞ്ചാരിക്കുന്നതു. 
         നമ്മുടെ നാട്ടിലെ പൊതുസ്ഥലങ്ങളിൽ പോലും മാലിന്യകൂമ്പാരം കുമിഞ്ഞുകൂടുന്നു. ഇതെല്ലാം ശുചിത്യം ഇല്ലായ്മയെ ചൂണ്ടികാണിക്കുന്ന തെളിവുകളാണ്. 'ദൈവത്തിന്റെ സ്വന്തം നാട്  ' ഇപ്പോൾ മാലിന്യ കൂമ്പാരങ്ങളുടെയും പകർച്ച വ്യാധികളുടെയും സ്വന്തം നാട് ആയി മാറിയിരിക്കുന്നു. വികസനങ്ങളുടെ പുറകെ പോകുന്ന തിരക്കിൽ നമ്മൾ പൊതുശുചിത്യത്തിന്റെ പ്രധാന്യം തന്നെ പാടെ മറക്കുന്നു. ഞാൻ ഉണ്ടാകുന്ന മാലിന്യം സാംസ്‌കാരികേണ്ടതു എന്റെ ഉത്തരവാദിത്തമാണെന്ന് ഓരോരുത്തരും വിചാരിച്ചാൽ പൊതുശുചിത്യം താനേ ഉണ്ടാവും. 
       പ്രകൃതി സൗന്ദര്യത്തിന്റെ കാര്യത്തിൽ തല ഉയർത്തി നിൽക്കുന്ന നമ്മുടെ നാട് ഇപ്പോൾ മാല്യനകൂമ്പാരങ്ങളാൽ തല കുനികേണ്ടി വന്നിരിക്കുന്നു. ഇതെല്ലാം നമ്മുടെ ഓരോരുത്തരുടെയും ശുചിത്യം ഇല്ലായ്മ യുടെ അടയാളം തന്നെയാണ്. 
      എന്തിനു വേറെ, ശുചിത്യം മാത്രമാണ് മഹാമാരി ആയ കൊറോണ വൈറസി നെ നേരിടാനുള്ള ഏക മാർഗം. ഒരാൾ മാത്രം വിചാരിച്ചാൽ ഇപ്പോൾ നമ്മൾ നേരിടുന്ന കൊറോണ വൈറസിനെ തോൽപ്പിക്കാൻ കഴിയുകയില്ല. അതിനു ആദ്യം വേണ്ടത് വ്യക്തി ശുചിത്യം തന്നെയാണ്. ശുചിത്യത്തിന്റെ പ്രാധാ ന്യം നമ്മൾ ഓരോരുത്തരും ആഴത്തിൽ തന്നെ മനസിലാകേണ്ടതുണ്ട്.
നിവേദിത.എസ്
9.F എസ്.എൻ.എം.എച്ച്.എസ്.എസ്.പുറക്കാട്
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം